കൊച്ചി: സലിംരാജിനെതിരായ ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിലെത്തിയ സര്‍ക്കാര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് ആവശ്യപ്പെട്ടത്. ഒരു മിനിറ്റിൽ ഹാജരാക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇത്രപ്രയാസമെന്തെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂരും ജ. കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് ചോദിച്ചു. സര്‍ക്കാര്‍ സാധാരണ വ്യവഹാരിയെപോലെ പെരുമാറുകയാണ്-കോടതി പറഞ്ഞു.
രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള രേഖകളുടെ ഇംഗ്ലീഷ് പകര്‍പ്പ് ഹാജരാക്കാതിരുന്നതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. രേഖകള്‍ നാളെത്തന്നെ സമര്‍പ്പിക്കാനുംകോടതി നിര്‍ദേശം നല്‍കി.
സലിംരാജിന്റെ ടെലിഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ തന്നെ അപ്പീലിനുപോയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ഇപ്പോള്‍ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
സോളാര്‍ കേസിന് സിറ്റിങ് ജഡ്ജി: വീണ്ടും കത്തയച്ചു
തിരു: സോളാര്‍ തട്ടിപ്പ്കേസില്‍ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്തയച്ചു. മുമ്പ് ഈ ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ അയച്ച കത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാകില്ലെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മറുപടി നല്‍കിയത്.
എന്നാല്‍ ഇത്രയും വിവാദമായ കേസ് സിറ്റിങ് ജഡ്ജിതന്നെ അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് വീണ്ടും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചത്. സര്‍ക്കാര്‍ ഫലപ്രദമായി ഇടപ്പെട്ടാല്‍ സിറ്റിങ്് ജഡ്ജിയെ തന്നെ ലഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു.
അതേ സമയം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട പരിഗണനാ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ചൊവ്വാഴ്ചയിലെ മന്ത്രിസഭായോഗത്തിന്ശേഷം പരിഗണനാവിഷയങ്ങള്‍ പ്രഖ്യപിക്കുമെന്നായിരുന്നെങ്കിലും തീരുമാനമാകാത്തതിനാല്‍ അതുണ്ടായില്ല. മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അല്ലാതെയുള്ള അന്വേഷണം പ്രഹസനമാകുമെന്ന് പ്രതിപക്ഷം ആദ്യമെ വ്യക്തമാക്കിയിട്ടുള്ളതാണ്.
deshabhimani
No comments:
Post a Comment