Friday, September 27, 2013

ശാരദ ചിട്ടിയില്‍നിന്ന് നേതാക്കള്‍ കോടികള്‍ കൈപ്പറ്റി: തൃണമൂല്‍ എംപി

ബംഗാളില്‍ പതിനായിരക്കണക്കിന് ആളുകളെ പറ്റിച്ച് കോടികള്‍ വെട്ടിച്ച ശാരദ ചിട്ടി കമ്പനിയില്‍ നിന്ന് തൃണമൂല്‍ നേതാക്കള്‍ കോടിക്കണക്കിനു രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് വിമത എംപി കുനാല്‍ ഘോഷ്. മന്ത്രിസഭാംഗമായ പ്രമുഖ നേതാവുമാത്രം നാലുകോടിയാണ് വാങ്ങിയത്. മറ്റു പലരും വന്‍തുക കൈപ്പറ്റി. അവസരം വരുമ്പോള്‍ പൂര്‍ണവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും വീഡിയോ ടേപ്പ് ഉള്‍പ്പടെ തെളിവുകള്‍ തന്റെ പക്കലുണ്ടന്നും ഘോഷ് പറഞ്ഞു. ശാരദാ ചിട്ടി കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഘോഷ്, കമ്പനിയുടെ നിയന്ത്രണത്തിലുള്ള നിരവധി മാധ്യമസ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവുമായിരുന്നു. ഇപ്പോള്‍ തൃണമൂലുമായി അകന്നു. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തുവന്ന ഈ രാജ്യസഭാംഗംത്തിനൊപ്പം തൃണമൂലിലെ മറ്റ് എംപിമാരായ തപസ് പോള്‍, ശതാബ്ദി റോയ് എന്നിവരുമുണ്ട്. തന്നെ നേതൃത്വം ബലിയാടാക്കുകയാണെന്ന് ഘോഷ് പറഞ്ഞു. തന്നെ അറസ്റ്റുചെയ്യുകയാണങ്കില്‍ അതിനുമുമ്പ് വാര്‍ത്താസമ്മേളനം നടത്താന്‍ അവസരം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അപ്പോള്‍ എല്ലാ കാര്യവും തുറന്നുപറയുമെന്നും ഘോഷ് പറഞ്ഞു.

ഘോഷിനെ പലതവണ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തു. നേതൃത്വത്തെ വിമര്‍ശിച്ചതിനുശേഷമായിരുന്നു ചോദ്യംചെയ്യലുകള്‍ കൂടുതലും നടന്നത്. അതേസമയം, പാര്‍ടിവിലക്ക് ലംഘിച്ച് ശിഖാമിത്ര എംഎല്‍എയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് ഘോഷ് അടക്കമുള്ള ആരും നേതൃത്വത്തിന് വിശദീകരണം നല്‍കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുത്ത കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍-ഇന്‍-കൗണ്‍സില്‍ അംഗം സഞ്ചിതാ മണ്ഡലിനെ മമതയുടെ നിര്‍ദേശമനുസരിച്ച് മേയര്‍ പുറത്താക്കി.
(ഗോപി)

deshabhimani

No comments:

Post a Comment