Thursday, October 10, 2013

സാമ്പത്തീക പ്രതിസന്ധി: സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്

സാമ്പത്തീക അച്ചടകം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കിയും നികുതി ഇതര വരുമാനം കൂട്ടിയും പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ക്രമീകരണമുണ്ടാക്കിയും സാമ്പത്തുക പ്രതിസന്ധി മറികടക്കാനാണ് തീരീമാനം. ഇക്കാരയത്തില്‍ നിയമ സാങ്കേതിക വശങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സാമ്പത്തീക പ്രതിസന്ധി രൂക്ഷമായതോടെ കര്‍ശനനിലപാടുകര്‍ വേണ്ടിവരുമെന്നുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ മരന്തി സഭായോഗം ചര്‍ച്ചെ ചയ്തു. പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നായിരുന്നു പ്രധാന നിര്‍ദേശം. വ്യവസ്ഥകളില്ലാത്ത നിയമനം നിരോധിക്കുക, ഒഴിവുള്ള തസ്തികകളില്‍ പുനര്‍വിന്യാസം നടത്തുക, രണ്ട് കോടിയില്‍ അധികമുള്ള ബില്ലുകള്‍ പാസാക്കാതിരിക്കുക, ബില്ലുകള്‍ പാസാക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രി സഭ ചര്‍ച്ച ചെയ്ത്ത്.

ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല

സംസ്ഥാനം കടുത്ത സാമ്പത്തിക അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നതായി ധനമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം സൃഷ്ടിക്കില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മാണി വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനു പകരം കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കും. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകള്‍ നിയന്ത്രിക്കും. അത്യാവശ്യകാര്യങ്ങള്‍ ഒഴിച്ചുള്ള വിദേശയാത്രകള്‍ കുറയ്ക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കി.

സമാന്യ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ പഴയ കാലത്ത് നിശ്ചയിച്ചിട്ടുള്ള ഫീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ വരുമാനം 11 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ ചെലവ് 20 ശതമാനം വര്‍ധിച്ചു. സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും പ്രതിസന്ധിയില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതാണ് പ്രധാനപ്പെട്ട ഒരു നിയന്ത്രണം. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആ ഉദ്യോഗസ്ഥനെ വിട്ടുകൊടുക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഡെപ്യൂട്ടേഷന്‍ അനുവദിക്കൂ. സര്‍ക്കാര്‍ ജീവനക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ട് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. നിലവിലുള്ള ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടിക്കൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

30,000 ത്തിലധികം വരുന്ന താല്‍ക്കാലിക തസ്തികകള്‍ തുടരുന്നത് പരിശോധിക്കാന്‍ ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിക്കും. ഒരു മാസത്തിനുളളില്‍ കമ്മറ്റി ക്യാബിനറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പദ്ധതിച്ചെലവുകള്‍ ഒരിക്കലും വെട്ടിക്കുറയ്ക്കില്ല. പദ്ധതിയേതര ചെലവുകള്‍ ബജറ്റിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങണമെന്നും അതിനപ്പുറത്തേക്ക് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ കുടിശിക പിരിക്കാന്‍ ഊര്‍ജിതശ്രമം നടത്തും.

സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖല മന്ദഗതിയിലായതിനാല്‍ ഭൂമിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ കുറഞ്ഞിരിക്കുകയാണ്. വാഹനങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകള്‍ കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ രജിസ്ട്രേഷനിലൂടെയുള്ള വരുമാനത്തില്‍ കുറവുണ്ടായതായി മന്ത്രി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം കുറഞ്ഞതിനാല്‍ അതുവഴിയുള്ള വരുമാനവും കുറഞ്ഞു.

deshabhimani

No comments:

Post a Comment