Thursday, October 10, 2013

സോളാര്‍: ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിച്ചു, മുഖ്യമന്ത്രി പരിധിയ്ക്ക് പുറത്ത്

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയേയും ഓഫീസിനേയും ഒഴിവാക്കി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ അറിയിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിച്ചത്.

2006 മുതലുള്ള കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ വരിക. നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച എല്ലാആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. 2006 മുതലുള്ള ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് ആരെല്ലാമാണ് ഉത്തരവാദികള്‍? സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായോ? നഷ്ടം ഉണ്ടെങ്കില്‍ ഒഴിവാക്കാമായിരുന്നോ? ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചോ? തട്ടിപ്പ് തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ? ഇല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ? നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകും? തുടങ്ങിയ ആറ് പ്രധാന വിഷയങ്ങളാണ് അന്വേഷണ പരിധിയിലുണ്ടാകുക. കേസന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ നല്‍കണമെന്ന കത്തില്‍ ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിയില്‍ വരുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉമ്മന്‍ചാണ്ടി പറഞ്ഞില്ല. കേസില്‍ നിയമസഭക്കകത്തും പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുന്നതിനാല്‍ ഓഫീസിന്റെ പേര് പ്രത്യേകിച്ച് എടുത്ത് പറയുന്നില്ലെന്നായിരുന്നു മറുപടി. ആരോപണമുന്നയിച്ചവരാണ് അന്വേഷണത്തില്‍ തെളിവ് നല്‍കേണ്ടതെന്നും അന്വേഷണം വേണമെങ്കില്‍ ആവശ്യപ്പെടാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരേയും ഓഫീസിതെിരേയും ആരോപണങ്ങളുള്ളതിാല്‍ അദ്ദേഹം രാജിവെച്ചൊഴിഞ്ഞ് ജുഡീഷ്യല്‍   അന്വേഷണം ടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

deshabhimani

No comments:

Post a Comment