Saturday, October 26, 2013

കൂടംകുളം പ്രസരണ ലൈന്‍ വൈകുന്നത് കെടുകാര്യസ്ഥത: എ കെ ബാലന്‍

കൂടംകുളത്തുനിന്നുള്ള വൈദ്യുതി ദക്ഷിണഗ്രിഡിലേക്ക് പ്രവഹിച്ചുതുടങ്ങിയിട്ടും കേരളത്തിനുള്ള വിഹിതം കൊണ്ടുവരാനുള്ള പ്രസരണ ലൈന്‍ നിര്‍മാണം തടസ്സപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണെന്ന് മുന്‍വൈദ്യുതി മന്ത്രി എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസരണ ലൈന്‍ നിര്‍മാണത്തിന് എല്‍ഡിഎഫ് ഭരണകാലത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. എന്നാല്‍, ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പറേഷന് കോടതിയെ സമീപിക്കേണ്ടിവന്നത് അനാസ്ഥയുടെ തെളിവാണ്. അനാസ്ഥ കാരണമാണ് കൂടംകുളം നിലയത്തില്‍നിന്ന് കേരളത്തിനു ലഭിക്കേണ്ട 266 മെഗാവാട്ട് നഷ്ടപ്പെടുന്നത്. പ്രദേശവാസികളുടെയും റബര്‍ കര്‍ഷകരുടെയും ആശങ്ക പരിഹരിച്ചും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയും ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതിന്റെ പ്രാധാന്യം മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നടപടിയെടുത്തില്ല. വേനലില്‍ വര്‍ധിച്ച ആവശ്യം നേരിടുന്നതിന് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനും വലിയ പ്രയാസം നേരിടും. തിരുനെല്‍വേലി-ഈസ്റ്റ്കൊച്ചി 400 കെവി ലൈനിന്റെ നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment