വിഷം പുകയുന്ന തലക്കെട്ടുകള്‍, നുണയുടെ ദുര്‍ഗന്ധം കുമിഞ്ഞുയരുന്ന വാചകങ്ങള്‍, അപവാദത്തിന്റെ അശ്ളീലച്ചൂരു തികട്ടുന്ന വ്യാഖ്യാനങ്ങള്‍. മുഖ്യസചിവന്റെ സിംഹാസനത്തില്‍ ഉമ്മന്‍ചാണ്ടിയെ അവരോധിക്കാന്‍ ഉറഞ്ഞു തുളളുകയാണ് മനോരമ.
ലോട്ടറി വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മണ്ടത്തരത്തിന് വി ഡി സതീശന്‍ നല്‍കേണ്ടി വരുന്ന വിലയെത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഒന്നിനു പുറകെ ഒന്നായി ഹൈക്കോടതി സതീശനെ മുഖമടച്ചു പ്രഹരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ എണ്ണമറ്റ കത്തുകളോട് പുച്ഛം നിറഞ്ഞ അവഗണന കാണിച്ച കേന്ദ്രസര്‍ക്കാരിന് ഒടുവില്‍ നിലപാടു സ്വീകരിക്കേണ്ടി വന്നിരിക്കുന്നു. അതിലുമൊക്കെ അപ്പുറമായി സാക്ഷാല്‍ പളനിയപ്പന്‍ ചിദംബരത്തിന് നോട്ടീസ് പോയിരിക്കുന്നു. ചുരുക്കത്തില്‍ ഐസക്കിനും വിഎസിനും കുഴിച്ച വാരിക്കുഴിയില്‍ വീഴേണ്ടയാള്‍ തന്നെ വീണു. കോണ്‍ഗ്രസിന്റെ അത്യുന്നത നേതൃത്വത്തിന് കനത്ത പിഴയൊടുക്കേണ്ടി വരും, വി ഡി സതീശന്‍.
മുഴുവന്‍ പോസ്റ്റ് ഇവിടെ
വിഷം പുകയുന്ന തലക്കെട്ടുകള്‍, നുണയുടെ ദുര്‍ഗന്ധം കുമിഞ്ഞുയരുന്ന വാചകങ്ങള്‍, അപവാദത്തിന്റെ അശ്ളീലച്ചൂരു തികട്ടുന്ന വ്യാഖ്യാനങ്ങള്‍. മുഖ്യസചിവന്റെ സിംഹാസനത്തില്‍ ഉമ്മന്‍ചാണ്ടിയെ അവരോധിക്കാന്‍ ഉറഞ്ഞു തുളളുകയാണ് മനോരമ
ReplyDelete