യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ പരിപാടിക്ക് കൊഴുപ്പുകൂട്ടാന്‍ 'കലാവതി മോഡല്‍' നാടകത്തിന് ആലപ്പുഴയില്‍ അരങ്ങൊരുങ്ങുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയുമായ പി സി വിഷ്ണുനാഥ്, അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ലിജു എന്നിവരുടെ പ്രചാരണത്തിനാണ് രാഹുല്‍ എത്തുന്നത്. പത്തിന് രാവിലെ 10ന് അമ്പലപ്പുഴയിലും 12ന് ചെങ്ങന്നൂരിലുമാണ് പരിപാടി. രണ്ടു മണ്ഡലത്തിലെയും 'ഏറ്റവും പാവപ്പെട്ടവരുടെ' വീടുകളില്‍ തികച്ചും അപ്രതീക്ഷിതമായി കടന്നുചെല്ലാനും വീട്ടുകാരുമായി സംസാരിച്ച് അവരെ മാധ്യമശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമാണ് രഹസ്യനീക്കം. സ്ഥാനാര്‍ഥികളോ പ്രാദേശിക കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങളോ അറിയാതെയാണ് ഈ പ്രചാരണനാടകം. പുറക്കാട് പഞ്ചായത്തിലെ ഏതാനും വീടുകളാണ് അമ്പലപ്പുഴ മണ്ഡലത്തില്‍ ഇതിനായി രാഹുലിന്റെ ഡല്‍ഹിസംഘം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ചെങ്ങന്നൂര്‍ മണ്ഡലത്തിലും ഇത്തരം വീടുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടന്നുവരുന്നു.
രാഹുലിന്റെ വരവിനുമുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഞ്ചംഗം ഉള്‍പ്പെടുന്ന രണ്ട് സംഘങ്ങളെയാണ് ഈ മണ്ഡലങ്ങളിലേക്ക് അയച്ചത്. ഇവര്‍ സ്ഥാനാര്‍ഥികള്‍പോലും അറിയാതെ മണ്ഡലത്തിലെ 'ഏറ്റവും പാവപ്പെട്ടവരുടെ' വീടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് വരുത്തിത്തീര്‍ത്ത് മാധ്യമങ്ങളില്‍ ഈ കുടുംബങ്ങളുടെ 'സചിത്ര കദനകഥ' തന്റെ ചിത്രത്തിനൊപ്പം വരുത്തുന്നതിനാണ് നാടകം. ഇതുവഴി ദേശീയശ്രദ്ധ ആകര്‍ഷിക്കുകയാണ് രാഹുലിന്റെ തന്ത്രം.
അമ്പലപ്പുഴ മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് ജങ്ഷന്‍മുതല്‍ തോട്ടപ്പള്ളി ജങ്ഷന്‍വരെയുള്ള 21 കിലോമീറ്റര്‍ ദേശീയപാതയില്‍ റോഡ്ഷോ നടത്താനും രാഹുലിന് പരിപാടിയുണ്ട്. ആലപ്പുഴയെ തെക്കന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്ന ഏകമാര്‍ഗമാണ് ദേശീയപാത. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ആലപ്പുഴ കടപ്പുറത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് രോഗികള്‍ എത്തുന്നതും ഈ പാതവഴിയാണ്. അത്യാസന്നനിലയിലുള്ള രോഗികളെയും അപകടത്തില്‍പ്പെടുന്നവരെയും വഹിക്കുന്ന നിരവധി ആംബുലന്‍സും കടന്നുപോകുന്ന പാതയുമാണിത്. ഇവിടെയാണ് രാഹുലിന്റെ റോഡ്ഷോ അരങ്ങേറുക.
ദേശാഭിമാനി 060411
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ പരിപാടിക്ക് കൊഴുപ്പുകൂട്ടാന്‍ 'കലാവതി മോഡല്‍' നാടകത്തിന് ആലപ്പുഴയില്‍ അരങ്ങൊരുങ്ങുന്നു.
ReplyDelete