കൊടുവള്ളി > കൊടുവള്ളിയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നയിച്ചത് സ്വര്‍ണകടത്ത് പ്രതി. സ്വര്‍ണകടത്ത് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അബുലൈസാണ് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിന് നേതൃത്വം കൊടുത്ത് പങ്കെടുത്തത്. കൊടുവള്ളി നഗരസഭയില്‍ 25-ാം ഡിവിഷന്‍ മോഡേണ്‍ബസാറില്‍ നിന്ന് വിജയിച്ച പി കെ സുബൈറിന്റെ വിജയാഘോഷയാത്രയിലാണ് അബുലൈസ് പങ്കെടുത്തത്. കരിപ്പൂര്‍ കേന്ദ്രീകരിച്ച് 39 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രതിയാണ് അബുലൈസ്.
സൂബൈറിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അബുലൈസാണെന്നാണ് സൂചന. ജീപ്പിന് മുകളിലിരുന്ന് അബുലൈസ് വിജയാഘോഷത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ അബൂലൈസ് പിന്നീട് കോഫേപോസ കേസില്‍ പ്രതിയായി ജയിലിലായിരുന്നു. അബുലൈസ് പ്രകടനം നയിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലീഗ് നേതാക്കള്‍ തയ്യാറായിട്ടില്ല.
യുഡിഎഫ് ധാരണ അനുസരിച്ച് മോഡേണ്‍ബസാര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍വാങ്ങുകയും ലീഗിലെ പി കെ സുബൈര്‍ സ്ഥാനാര്‍ത്ഥായാവുകയും ചെയ്തപ്പോള്‍ തന്നെ ദൂരൂഹത ഉയര്‍ന്നിരുന്നു. നൂര്‍മുഹമ്മദ് പിന്‍മാറിയതിന് പിന്നില്‍ സാമ്പത്തിക പ്രലോഭനമാണെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു.
നേരത്തേ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നിരുന്നു.
No comments:
Post a Comment