‘അഞ്ചുകോടി രൂപ കിഫ്‌ബിയിൽ നിന്നനുവദിച്ച് ഇവിടെ മനോഹരമായ സ്‌കൂൾ ഉയരുകയാണ്. മീഞ്ചന്ത സ്‌കൂളെന്നത് സ്‌കൂളുകളുടെ ചരിത്രത്തിലെ ഒരധ്യായമായി മാറും. ലോകനിലവാരമുള്ള സ്‌കൂളാക്കി ഉയർത്താൻ അഞ്ചുകോടി രൂപ കിഫ്‌ബിയിൽനിന്ന് അനുവദിച്ച് കെട്ടിടംപണി പുരോഗമിക്കയാണ്’–- പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വാക്കുകൾ.
കിഫ്‌ബി വഴി ഉയർന്ന വികസനം ചൂണ്ടി അഭിമാനം കൊള്ളുന്ന മുനീറിന്റെ വാക്കും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റും അനാവശ്യ ആരോപണങ്ങളുയർത്തുമ്പോഴാണ് കിഫ്‌ബി ഫണ്ട് വഴിയുള്ള വികസനം ഉയർത്തിക്കാട്ടുന്ന മുനീറിന്റെ വാക്കുകൾ. മീഞ്ചന്ത സ്‌കൂളിൽ കിഫ്‌ബി ഫണ്ട്‌വഴി രണ്ടുനില കെട്ടിടം പൂർത്തിയായി. മറ്റു നിർമാണങ്ങൾ പുരോഗമിക്കുന്നു.
മണ്ഡലത്തിൽ 73 കോടിയുടെ സഹായം
മുനീറിന്റെ മണ്ഡലമായ കോഴിക്കോട് സൗത്തിൽ 73 കോടി രൂപയുടെ വികസനപദ്ധതികളാണ് നടപപാക്കുന്നത്. ഇതിലെ പ്രധാന പദ്ധതിയാണ് പുതിയപാലത്ത് വലിയപാലം നിർമാണം. ഇതിന് 60 കോടി അനുവദിച്ചു . ആഴ്‌ചവട്ടം ഗവ.ഹയർസെക്കൻഡറി, മോഡൽ ഗവ. ഹയർസെക്കൻഡറി എന്നീ സ്‌കൂളുകൾക്ക് കെട്ടിടം പണിയാൻ മൂന്ന്‌കോടി രൂപയും കിഫ്‌ബി സഹായം ലഭിച്ചു.
No comments:
Post a Comment