മുസ്ലിംലീഗ‌് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ അനധികൃത ആഡംബര വീട‌് നിർമാണം ക്രമപ്പെടുത്താൻ നൽകിയ പുതുക്കിയ പ്ലാനിലും പൊരുത്തക്കേട‌്. ഇപ്പോൾ നൽകിയ അപേക്ഷ അനുസരിച്ച‌് നിയമാനുസൃതം ക്രമപ്പെടുത്താനാകില്ലെന്ന‌് ചൂണ്ടിക്കാട്ടി ഷാജിയുടെ ഭാര്യയുടെ പേരിൽ കോർപറേഷൻ വീണ്ടും നോട്ടീസയക്കും. ആഡംബര വീടുകളിൽ നിർബന്ധമായ ബയോഗ്യാസ‌് പ്ലാന്റ‌്, സോളാർ എനർജി–- വാട്ടർ ഹീറ്റിങ‌് സൗകര്യങ്ങളൊരുക്കാതെയും ഷാജി ക്രമക്കേട‌് നടത്തിയതായി കണ്ടെത്തി.
3200 ചതുരശ്ര അടി വിസ‌്തീർണത്തിൽ നിർമാണത്തിന‌് അനുമതി വാങ്ങിയ വീട‌് 5420 ചതുരശ്ര അടിയുണ്ടെന്ന‌് കോർപറേഷൻ അധികൃതർ കണ്ടെത്തിയിരുന്നു. എങ്ങനെ അളന്നാലും 4500 ചതുരശ്ര അടി കവിയില്ലെന്നാണ‌് ഷാജിയുടെ നിലപാട‌്.
മൂന്ന‌് നിലയിലെ അളവുകളും കോർപറേഷന്റെ കൈവശമുള്ള പ്ലാനിൽനിന്ന‌് വ്യത്യാസമുണ്ട‌്. 500 ചതുരശ്ര മീറ്ററിൽ അധികമുള്ള വീടുകളിൽ ബയോഗ്യാസ‌് പ്ലാന്റ‌്, മഴവെള്ള സംഭരണി, വൈദ്യുതിക്കും വെള്ളം ചൂടാക്കാനുമായി സോളാർ സംവിധാനം എന്നിവ വേണമെന്നാണ‌് കെട്ടിട നിർമാണ ചട്ടത്തിലുള്ളത്. ഷാജിയുടെ വീടാകട്ടെ 502 ചതുരശ്ര മീറ്ററാണ‌്. ഈ സൗകര്യങ്ങൾ ഒരുക്കാതിരുന്നതിനും ഷാജി മറുപടി പറയേണ്ടി വരും. നിർമാണ ചട്ടങ്ങൾ ലംഘിച്ച‌് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ആർക്കിടെക്ടിനോടും കോർപറേഷൻ വിശദീകരണമാരായും.
No comments:
Post a Comment