മാര്‍ച്ച് രണ്ടാംവാരത്തോടെ നികുതി കൊടുക്കാന്‍ ബാങ്കുകളില്‍നിന്ന് കൂടുതല്‍ പണം പിന്‍വലിക്കല്‍ ഉണ്ടാകുമെന്നും ഇത് പണലഭ്യതയില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു. മാര്‍ച്ച് 15 ആണ് മുന്‍കൂര്‍ നികുതി അടക്കലിനുള്ള അവസാന തീയതി. ഇത് ബാങ്കിങ് മേഖലയില്‍ 60,000 കോടി രൂപയുടെ ഇടിവ് വരുത്തുമെന്നാണ് കണക്ക്. ഇത് തടയുന്നതിന് മുന്നോടിയായാണ് 15ന് നിശ്ചയിച്ച അവലോകന യോഗത്തിന് മുമ്പെ സിആര്‍ആര്‍ കുറച്ചത്. ജനുവരി 24ന് റിസര്‍വ് ബാങ്ക് സിആര്‍ആര്‍ അരശതമാനം കുറച്ചിരുന്നു. ആറുശതമാനത്തില്‍നിന്ന് അഞ്ചര ശതമാനമാക്കിയതോടെ അന്ന് 32,000 കോടി രൂപയാണ് ബാങ്കുകള്‍ക്ക് ലഭ്യമായത്.
പലിശ നിരക്കില്‍ ഉടന്‍ കുറവുവരുത്താന്‍ സാധ്യതയില്ലെന്ന് ബാങ്ക് ഓഫ് ബറോഡ് ചെയര്‍മാനും എംഡിയുമായ എംഡി മല്ല്യ പറഞ്ഞു. നിരക്ക് കുറയ്ക്കുന്നതിനുമുമ്പ് മറ്റു നിരവധി കാര്യങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കനറ ബാങ്ക് ചെയര്‍മാനും എംഡിയുമായ എസ് രാമന്‍ പ്രതികരിച്ചു. പണപ്പെരുപ്പം തടയാനെന്ന പേരില്‍ തുടര്‍ച്ചയായി സിആര്‍ആറും റിവേഴ്സ് റിപ്പോയും ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ബാങ്കുകളുടെ പണലഭ്യതയില്‍ വന്‍ ഇടിവുണ്ടായിരുന്നു. തുടര്‍ന്ന് ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി. ഇത് സാമ്പത്തികവളര്‍ച്ചയെ കാര്യമായി ബാധിച്ചുവെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു.
deshabhimani 100312
സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന വിലയിരുത്തലുകള്‍യ്ക്കിടെ ഒന്നരമാസത്തിനുള്ളില്‍ റിസര്‍വ് ബാങ്ക് രണ്ടാമതും കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) കുറച്ചു. പണലഭ്യത കുറഞ്ഞു നില്‍ക്കുന്നത് വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ തോത് മുക്കാല്‍ ശതമാനം കുറച്ചത്. അതേസമയം, റിസര്‍വ് ബാങ്ക് നടപടി ഉടന്‍ വായ്പ പലിശ കുറയ്ക്കില്ലെന്നാണ് സൂചന. കരുതല്‍ ധനാനുപാതം അഞ്ചര ശതമാനത്തില്‍നിന്ന് 0.75 ശതമാനം കുറച്ച് 4.75 ശതമാനമാക്കിയതായി റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. ഇത് ശനിയാഴ്ച നിലവില്‍ വരും. ഇതോടെ 48,000 കോടി രൂപ ബാങ്കിങ് മേഖലയ്ക്ക് അധികമായി ലഭിക്കുമെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.
ReplyDelete