ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരവെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍വില വീണ്ടും കുത്തനെ കൂട്ടി. ലിറ്ററിന് 2.50 പൈസ മുതല്‍ 2.54 രൂപവരെയാണ് വര്‍ധിപ്പിച്ചത്. കേരളത്തില്‍ ലിറ്ററിന് 2.70 രൂപവരെ വര്‍ധിക്കും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. വിമാന ഇന്ധന വിലയും രണ്ട് ശതമാനം വര്‍ധിപ്പിച്ചു. വിലക്കയറ്റം തടയാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട മാരത്തോ ചര്‍ച്ചയ്ക്ക് തൊട്ടുപുറകെയാണ്് എണ്ണക്കമ്പനികള്‍ വന്‍ വിലവര്‍ധന പ്രഖ്യാപിച്ചത്. വര്‍ധന പ്രഖ്യാപിക്കും മുമ്പ് എണ്ണക്കമ്പനി അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര കമ്പോളത്തില്‍ വീപ്പയ്ക്ക് 92 ഡോളറായി ഉയര്‍ന്നെന്ന് പറഞ്ഞാണ് ഈ വര്‍ധന.
ഡിസംബര്‍ 15ന് ലിറ്ററിന് 2.96 രൂപ (കേരളത്തില്‍ 3.18 രൂപ) വര്‍ധിപ്പിച്ചിരുന്നു. ഒരുമാസത്തിനകം 5.60 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ജൂ 25ന് പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം വരുത്തുന്ന എട്ടാമത്തെ വര്‍ധനയാണിത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പത്താംതവണയും. ഏറ്റവും കൂടതല്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിറ്ററിന് 2.50 പൈസയാണ് വര്‍ധിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ 2.54 രൂപയും ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 2.53 രൂപയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം മാത്രം 11 രൂപയുടെ വര്‍ധന വരുത്തി. വിമാന ഇന്ധനത്തിന് കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇത് ഏഴാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. കിലോലിറ്ററിന് 948.5 രൂപയാണ് വര്‍ധന. ഇതോടെ കിലോലിറ്ററിന് 48,764 രൂപയായിരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഡിസംബറിന് ശേഷം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്.
(വി ബി പരമേശ്വരന്‍ )
പിഎഫ് നിക്ഷേപം പിന്‍വലിക്കുന്നത് തടയണമെന്ന് ധനമന്ത്രാലയം
ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വിരമിക്കുംമുമ്പ് പണം പിന്‍വലിക്കുന്നത് തടയണമെന്ന് ധനമന്ത്രാലയം തൊഴില്‍മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പിഎഫ് എന്നത് ഒരു സാമൂഹ്യസുരക്ഷാപദ്ധതിയാണെന്നും വിരമിച്ചശേഷം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സഹായകമാകേണ്ട നിധി നേരത്തേ പിന്‍വലിക്കാന്‍ അനുവദിക്കുന്നത് യഥാര്‍ഥലക്ഷ്യത്തെ അട്ടിമറിക്കുമെന്നും തൊഴില്‍മന്ത്രാലയത്തിന് എഴുതിയ കത്തില്‍ ധനമന്ത്രാലയം പറയുന്നു. അതോടൊപ്പം പിഎഫ് പണം ഓഹരിക്കമ്പോളത്തില്‍ ഇടണമെന്ന മുന്‍ ആവശ്യവും ധനമന്ത്രാലയം കത്തില്‍ ഉന്നയിക്കുന്നുണ്ട്. ഇതിനുള്ള മറുപടി തൊഴില്‍മന്ത്രാലയം തയ്യാറാക്കി വരികയാണ്.
വിദ്യാഭ്യാസം, വീട് നിര്‍മാണം, ചികിത്സാവശ്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് തൊഴിലാളികള്‍ പിഎഫില്‍നിന്ന് തുക നേരത്തേ പിന്‍വലിക്കുന്നത്. എന്നാല്‍, ഈ ആവശ്യങ്ങള്‍ക്ക് ബാങ്കില്‍നിന്ന് ഇഷ്ടംപോലെ വായ്പ ലഭ്യമാണെന്നും, പിഎഫ് തുക പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ധനമന്ത്രാലയം ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ തുടങ്ങിയ പുതിയ പെന്‍ഷന്‍ പദ്ധതി(ന്യൂ പെന്‍ഷന്‍ സ്കീം) ക്ക് സമാനമായി പിഎഫിനെ മാറ്റുകയാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാല്‍, 54 വര്‍ഷമായി പിഎഫ് അക്കൌണ്ടുള്ളവര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം എടുത്തുകളയുക വിഷമമാണെന്ന് സെന്‍ട്രല്‍ പിഎഫ് കമീഷണര്‍ സമിരേന്ദ്ര ചാറ്റര്‍ജി പറഞ്ഞു. നിക്ഷേപകരുടെ പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെയും നിലപാട്. എല്ലാവര്‍ഷവും 80 ലക്ഷത്തോളം തൊഴിലാളികള്‍ ഏതാണ്ട് 20,000 കോടിരൂപ പിഎഫില്‍നിന്ന് പിന്‍വലിക്കുന്നുണ്ടെന്നാണ് കണക്ക്.
ദേശാഭിമാനി 16-11-2011

ReplyDelete