Wednesday, March 28, 2012

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പ്


ജീവനക്കാരുടെ വിരമിക്കല്‍ തീയതി കണക്കാക്കി 10,686 സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമനം നടത്താന്‍ പിഎസ്എസിയോട് ആവശ്യപ്പെട്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തട്ടിപ്പ്. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് പിഎസ്സിക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചില്ല. തങ്ങള്‍ക്ക് ഔദ്യോഗികമായ കത്തുകളൊന്നും ലഭിച്ചില്ലെന്ന് പിഎസ്സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സംബന്ധിച്ച മാര്‍ച്ചിലെ കണക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനുപകരം ഈ മാസം 31ന് വിരമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിനു തുല്യമായ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ പിഎസ്സിയോട് ആവശ്യപ്പെട്ടെന്ന് കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഈ തസ്തികകളിലേക്ക് നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ നേരിടാനായിരുന്നു പ്രഖ്യാപനം. എന്നാല്‍, തസ്തികകളും നിയമനവും സംബന്ധിച്ച് ഒരു വ്യക്തതയും സര്‍ക്കാരിനും പിഎസ്സിക്കുമില്ല.

പിഎസ്സിയില്‍ കെട്ടിക്കിടക്കുന്നത് 70 ലക്ഷം അപേക്ഷ

പിഎസ്സിയില്‍ നടപടി കാത്ത് 70 ലക്ഷം അപേക്ഷയുണ്ടെന്ന് ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍. എന്നാല്‍,ഈ അപേക്ഷകള്‍ നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് പിഎസ്സിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 163 പുതിയ തസ്തിക അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പിഎസ്സിക്ക് എതിരഭിപ്രായമില്ല. കഴിഞ്ഞവര്‍ഷം 183 പരീക്ഷ നടത്തി 556 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലിസ്റ്റ് മേയില്‍ ഇറക്കും. ജൂണില്‍ കണ്ടക്ടര്‍ ടെസ്റ്റിനുള്ള നടപടിക്രമം ആരംഭിക്കും. ഒരു ഗൈഡില്‍നിന്നുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹയര്‍സെക്കന്‍ഡറി ഇക്കണോമിക്സ് അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ റദ്ദാക്കിയത്. ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കും. ആറ്റിങ്ങള്‍ ഗവ. കോളേജിലെ ഈ പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.

പിഎസ്സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

ഉദ്യോഗാര്‍ഥികള്‍ക്കായി പിഎസ്സിയുടെ ഓണ്‍ ലൈന്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനം ബുധനാഴ്ച നിലവില്‍ വരും. ഇതോടെ ഉദ്യോഗാര്‍ഥി തനിക്ക് യോഗ്യതയുള്ള എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനാകും. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് തന്റെ യോഗ്യതകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാകും. രജിസ്റ്റര്‍ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സൗകര്യപ്രകാരം സംസ്ഥാനത്ത് ഏതെങ്കിലും പിഎസ്സി ഓഫീസില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കി പരിശോധനാ സാക്ഷ്യപത്രം നേടാം. രജിസ്ട്രേഷനുശേഷം നേടുന്ന യോഗ്യതകളും മാറ്റങ്ങളും പ്രൊഫൈലിലൂടെ എപ്പോള്‍ വേണമെങ്കിലും സ്വയം രേഖപ്പെടുത്താം. ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനം ആരംഭിക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് തീരുമാനിച്ചത്. വിശദാംശങ്ങള്‍ www.keralapsc.org വെബ്സൈറ്റില്‍.

deshabhimani 280312

2 comments:

  1. ജീവനക്കാരുടെ വിരമിക്കല്‍ തീയതി കണക്കാക്കി 10,686 സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമനം നടത്താന്‍ പിഎസ്എസിയോട് ആവശ്യപ്പെട്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തട്ടിപ്പ്. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് പിഎസ്സിക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചില്ല. തങ്ങള്‍ക്ക് ഔദ്യോഗികമായ കത്തുകളൊന്നും ലഭിച്ചില്ലെന്ന് പിഎസ്സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. വൈദ്യുത ബോര്‍ഡിലും പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തി. കെഎസ്ഇബി ചെയര്‍മാന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാം . ഇത് സംബന്ധിച്ച് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞദിവസം തന്നെ ബോര്‍ഡ് ചെയര്‍മാ് ിര്‍ദേശം കൊടുത്തിരുന്നു. വൈദ്യുതി വകുപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തതുമൂലം സംസ്ഥാ സര്‍ക്കാര്‍ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം കൂടുന്നതുസരിച്ച് കെഎസ്ഇബി ജീവക്കാരുടെയും പെന്‍ഷന്‍ പ്രായം കൂട്ടിയത്.
    പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിതെിരെ യുവജസംഘടകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. അതേസമയം പെന്‍ഷന്‍ പ്രായം കൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച യുവജസംഘടകളുടെ യോഗം വിളിച്ചു.

    ReplyDelete