കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ഒന്നാം വര്‍ഷ ബിഎസ്സി നേഴ്സിങ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ സ്വാശ്രയ കോളേജുകള്‍ക്ക് കനത്ത പരാജയം. മൊത്തം വിജയം 28 ശതമാനത്തിലൊതുങ്ങിയപ്പോള്‍ സര്‍ക്കാര്‍ നേഴ്സിങ് കോളേജ് 70 ശതമാനം നേടി. സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയം 25 ശതമാനം മാത്രമാണ്.
86 കോളേജില്‍ നിന്നായി 4450 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ മാനദണ്ഡമനുസരിച്ച് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടി വിജയിച്ചവര്‍ 1240 പേര്‍ മാത്രം. വിദ്യാര്‍ഥികളില്‍ 313 പേര്‍ മാത്രമാണ് സര്‍ക്കാര്‍ നേഴ്സിങ് കോളേജുകളില്‍ പഠിക്കുന്നവര്‍ . 86 ശതമാനം വിജയം നേടി ഗവ. നേഴ്സിങ് കോളേജ്, തൃശൂര്‍ ഒന്നാം സ്ഥാനത്തും കോഴിക്കോട് ഗവ.നേഴ്സിങ് കോളേജ് 80 ശതമാനം വിജയത്തോടെ രണ്ടാം സ്ഥാനത്തുമാണ്. സ്വാശ്രയ മേഖലയില്‍ 56 ശതമാനം വിജയം നേടിയ തൃശൂര്‍ ജൂബിലി മിഷന്‍ നേഴ്സിങ് കോളേജാണ് മുന്നില്‍ . രണ്ടാമത് അമല നേഴ്സിങ് കോളേജിനാണ്(44). മലപ്പുറം അല്‍മ കോളേജ് ഓഫ് നേഴ്സിങില്‍ മൂന്നു ശതമാനം മാത്രമാണ് വിജയം. ഇതടക്കം പത്തു സ്വാശ്രയ കോളേജുകളില്‍ പത്തു ശതമാനത്തില്‍ താഴെയാണ് വിജയമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ സര്‍വകലാശാല ആദ്യമായി നടത്തിയ ബിഡിഎസ് പരീക്ഷക്ക് 36 ശതമാനമായിരുന്നു വിജയം. ഇതിലും സ്വാശ്രയ കോളേജുകളായിരുന്നു പിന്നില്‍ . ഗുരുതരമായ അധ്യയന നിലവാരത്തകര്‍ച്ചയാണ് സ്വാശ്രയ കോളേജുകളിലെ കൂട്ടത്തോല്‍വിക്ക് ഇടയാക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
deshabhimani 100312

ReplyDelete