Friday, May 20, 2011

പാലക്കാട് നഗരസഭയിലും ബിജെപി വോട്ടില്‍ ചോര്‍ച്ച

പാലക്കാട്: നിയമസഭാതെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ബിജെപി വോട്ടില്‍ ചോര്‍ച്ച. വോട്ടിലുണ്ടായ ഈ അടിയൊഴുക്കാണ് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ്സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനിടയാക്കിയതെന്നും ബിജെപി നേതൃത്വത്തിലെ ഒരുവിഭാഗം കരുതുന്നു. ബിജെപിക്ക് നിര്‍ണായകസ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ ബിജെപിസ്ഥാനാര്‍ഥി ഉദയഭാസ്കര്‍ മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെടുകയായിരുന്നു. നഗരസഭാപരിധിയില്‍ ബിജെപിക്ക് 4,000ത്തോളം വോട്ടുകള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരസഭയില്‍ ബിജെപിക്ക് നിലവില്‍ 15 സീറ്റുകളുണ്ട്. ഇവിടെ 17,820 വേട്ട് മാത്രമേ ഈ തെരഞ്ഞെടുപ്പില്‍ നഗരസഭാപരിധിയില്‍നിന്ന് ബിജെപിക്ക് ലഭിച്ചുള്ളു. നഗരസഭയില്‍ ബിജെപിക്ക് മേല്‍ക്കൈയുള്ള പുത്തൂര്‍ , സുല്‍ത്താന്‍പേട്ട, നൂറണി, കൊപ്പം കല്‍വാക്കുളം, മാങ്കാവ്, വെണ്ണക്കര, തിരുനെല്ലായ്, കുന്നത്തൂര്‍മേട് തുടങ്ങിയ വാര്‍ഡുകളിലാണ് ബിജെപിയുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായത്. ഷാഫിക്ക് 47,641 വോട്ടും എല്‍ഡിഎഫ്സ്ഥാനാര്‍ഥി കെ കെ ദിവാകരന് 40,238വോട്ടും ഉദയഭാസ്കറിന് 22,317 വോട്ടും മാത്രമാണ് ലഭിച്ചത്.

വ്യാഴാഴ്ച ബിജെപി പാലക്കാട് യോഗം ചേരും. നഗരസഭയിലെയും തൃത്താലയിലെയും വോട്ടുചോര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ നഗരസഭയിലെ 27 വര്‍ഡുകളില്‍ ബിജെപിക്ക് വ്യക്തമായ ലീഡുണ്ടായിരുന്നുവെന്നും എന്നാല്‍ , ഈ തെരഞ്ഞെടുപ്പില്‍ 17 വാര്‍ഡുകളില്‍മാത്രമേ ലീഡുള്ളുവെന്നും ബിജെപിനേതൃത്വം സമ്മതിക്കുന്നു. ബിജെപിവോട്ട് യുഡിഎഫിന് മറിച്ചു നല്‍കിയതാണ് മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് സിറ്റിങ്സീറ്റ് നഷ്ടമാകാന്‍ കാരണം. ന്യൂനപക്ഷമേഖലകളില്‍ വോട്ട് ഉറപ്പിക്കുന്നതിനായി സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആരോപണമുണ്ട്. ഇത്തവണ വോട്ടുകച്ചവടമുണ്ടാകില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ അവകാശവാദമാണ് ഇവിടെ പൊളിയുന്നത്.

 പാലക്കാട് മണ്ഡലത്തില്‍ ബിജെപിസ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിച്ചതിലും പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. ഉദയഭാസ്കറിന്റെ പേര് ജില്ലാ കമ്മിറ്റിയോ മണ്ഡലംകമ്മിറ്റിയോ നിര്‍ദേശിച്ചിരുന്നില്ല. പകരം ദേശീയനേതൃത്വം ഇത് അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതിനെതിരെയുള്ള വികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. ബിജെപിസ്ഥാനാര്‍ഥി പാലക്കാട് മണ്ഡലത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു സംസ്ഥാനഭാരവാഹികളുടെ കോര്‍കമ്മിറ്റിയോഗത്തില്‍ അഖിലേന്ത്യ സെക്രട്ടറി വിലയിരുത്തിയതെന്നും നേതാക്കള്‍ പറയുന്നു. തൃത്താല മണ്ഡലത്തിലും ബിജെപിവേട്ടില്‍ അടിയൊഴുക്കുണ്ടാക്കിയിട്ടുണ്ട്. 5,000ത്തോളം ബിജെപി വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി ടി ബല്‍റാമിന് ലഭിച്ചത്. ഇവിടെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി മമ്മിക്കുട്ടിയുടെ വിജയത്തിന് തടസ്സമായത് ബിജെപിവോട്ടിലെ ചോര്‍ച്ചയാണ്.

deshabhimani 190511

2 comments:

  1. നിയമസഭാതെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ബിജെപി വോട്ടില്‍ ചോര്‍ച്ച. വോട്ടിലുണ്ടായ ഈ അടിയൊഴുക്കാണ് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ്സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനിടയാക്കിയതെന്നും ബിജെപി നേതൃത്വത്തിലെ ഒരുവിഭാഗം കരുതുന്നു. ബിജെപിക്ക് നിര്‍ണായകസ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ ബിജെപിസ്ഥാനാര്‍ഥി ഉദയഭാസ്കര്‍ മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെടുകയായിരുന്നു. നഗരസഭാപരിധിയില്‍ ബിജെപിക്ക് 4,000ത്തോളം വോട്ടുകള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരസഭയില്‍ ബിജെപിക്ക് നിലവില്‍ 15 സീറ്റുകളുണ്ട്. ഇവിടെ 17,820 വേട്ട് മാത്രമേ ഈ തെരഞ്ഞെടുപ്പില്‍ നഗരസഭാപരിധിയില്‍നിന്ന് ബിജെപിക്ക് ലഭിച്ചുള്ളു. നഗരസഭയില്‍ ബിജെപിക്ക് മേല്‍ക്കൈയുള്ള പുത്തൂര്‍ , സുല്‍ത്താന്‍പേട്ട, നൂറണി, കൊപ്പം കല്‍വാക്കുളം, മാങ്കാവ്, വെണ്ണക്കര, തിരുനെല്ലായ്, കുന്നത്തൂര്‍മേട് തുടങ്ങിയ വാര്‍ഡുകളിലാണ് ബിജെപിയുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായത്. ഷാഫിക്ക് 47,641 വോട്ടും എല്‍ഡിഎഫ്സ്ഥാനാര്‍ഥി കെ കെ ദിവാകരന് 40,238വോട്ടും ഉദയഭാസ്കറിന് 22,317 വോട്ടും മാത്രമാണ് ലഭിച്ചത്.

    ReplyDelete
  2. ബിജെപി ചവറ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തിലെ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. ചവറയില്‍ ബിജെപി സ്ഥാനാര്‍ഥി നളിനി ശങ്കരമംഗലത്തിന് 2026 വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗവും മഹിളാ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റുമായ നളിനി ശങ്കരമംഗലത്തിന് സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ കുറഞ്ഞ വോട്ട് ലഭിച്ചത് ബിജപിക്കുള്ളില്‍ കലാപത്തിന് വഴിയൊരുക്കിയിരുന്നു. ചവറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഭരണിക്കാവ് രാജന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ വോട്ട് മറിച്ചെന്ന് ചവറ, ശക്തികുളങ്ങര മേഖലാ കമ്മിറ്റികള്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ച ഭരണിക്കാവ് രാജന്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നിര്‍ജീവമാക്കാനും ശ്രമിച്ചു. ഭരണിക്കാവ് രാജന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. വോട്ടെുപ്പിനു ശേഷം ചവറ, ശക്തികുളങ്ങര കമ്മിറ്റികള്‍ മണ്ഡലം പ്രസിഡന്റ് പിരിച്ചുവിട്ടിരുന്നു. വോട്ടു കച്ചവടം നടത്തിയ മണ്ഡലം പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ഇരു മേഖലാ കമ്മിറ്റിയിലെയും പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ കാര്യാലയത്തിലേക്ക് വ്യാഴാഴ്ച മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടാന്‍ ജില്ലാ നേതൃത്വം നിര്‍ബന്ധിതമായത്. മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ച ശേഷം പിരിച്ചുവിട്ട ഇരുമേഖലാ കമ്മിറ്റിയുടെയും കാര്യത്തില്‍ തീരുമാനമെടുക്കും. നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ മണ്ഡലം ജനറല്‍ സെക്രട്ടറി പരിമണം കൃഷ്ണകുമാര്‍ രണ്ടുദിവസം മുമ്പ് രാജിവച്ചിരുന്നു. ചവറയില്‍ 134 ബൂത്തില്‍ ഒരിടത്തും ബിജെപി വോട്ട് മൂന്നക്കം കടന്നില്ല. 47 ബൂത്തില്‍ പത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. മൂന്ന് ബൂത്തില്‍ ഒരു വോട്ടും അഞ്ച് ബൂത്തില്‍ രണ്ട് വോട്ടുമാണ് നളിനി ശങ്കരമംഗലം നേടിയത്. ബിജെപിക്ക് പഞ്ചായത്തംഗമുള്ള നീണ്ടകരയില്‍ 130 വോട്ടാണ് ലഭിച്ചത്.

    ReplyDelete