Tuesday, March 6, 2012

പിറവത്ത് പ്രതിഫലിക്കും: തിയോഫിലോസ് മെത്രാപോലീത്ത

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യാക്കോബായ സഭയ്ക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നിട്ടില്ലെന്ന് യാക്കോബായ സഭയുടെ ഉദയഗിരി എംഎസ്ഒടി സെമിനാരിയുടെ റസിഡന്റ് മെത്രാപോലീത്ത ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു. സഭയ്ക്ക് എതിരല്ലെന്ന വസ്തുത യുഡിഎഫ് സര്‍ക്കാര്‍ തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെമിനാരി സന്ദര്‍ശിച്ച എം എ ബേബി എംഎല്‍എയുമായുള്ള സൗഹൃദ സംഭാഷണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെത്രാപോലീത്ത.
സമീപകാല സംഭവങ്ങള്‍ സഭയെ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. ഈ വികാരം ഉള്‍ക്കൊണ്ട നിലപാടാകും ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കുക. അത് പിറവത്ത് പ്രതിഫലിക്കും. നീതി ആര് തരുമെന്ന കാര്യം തിരിച്ചറിയാനുള്ള കഴിവ് വിശ്വാസികള്‍ക്കുണ്ട്. സാമൂഹ്യനീതിയുടെ നിലനില്‍പ്പിനും സഭയുടെ നീതി സംരക്ഷിക്കപ്പെടാനും സഹായിക്കുന്നത് ആരോ അവരെ വിജയിപ്പിക്കും. ഇതിലപ്പുറമുള്ള രാഷ്ട്രീയ നിലപാട് സഭയ്ക്കില്ല. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തെയോഫിലോസ് പറഞ്ഞു. എസ് ശര്‍മ എംഎല്‍എയും ബേബിയോടൊപ്പമുണ്ടായിരുന്നു. ഉദയഗിരി സെമിനാരിയില്‍ നടക്കുന്ന പരിസ്ഥിതി സെമിനാറില്‍ പങ്കെടുക്കാനും സെമിനാരിയിലെ വിശാലമായ ലൈബ്രറി കാണാനുമാണ് ബേബിയും ശര്‍മയും ഉച്ചയോടെ സെമിനാരിയിലെത്തിയത്. പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പ, ഡീക്കണ്‍ ടിജോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുവര്‍ക്കും ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

deshabhimani 060312

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യാക്കോബായ സഭയ്ക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നിട്ടില്ലെന്ന് യാക്കോബായ സഭയുടെ ഉദയഗിരി എംഎസ്ഒടി സെമിനാരിയുടെ റസിഡന്റ് മെത്രാപോലീത്ത ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു. സഭയ്ക്ക് എതിരല്ലെന്ന വസ്തുത യുഡിഎഫ് സര്‍ക്കാര്‍ തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെമിനാരി സന്ദര്‍ശിച്ച എം എ ബേബി എംഎല്‍എയുമായുള്ള സൗഹൃദ സംഭാഷണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെത്രാപോലീത്ത.

    ReplyDelete