Friday, October 5, 2012

ഓഫീസുകളില്‍ സംഘടനാസ്വാതന്ത്ര്യം നിഷേധിച്ചതില്‍ പ്രതിഷേധം

സര്‍ക്കാര്‍ ഓഫീസുകളിലും പരിസരത്തും സംഘടനാസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്ത് നോട്ടീസ് വിതരണംചെയ്യല്‍, പ്രസംഗിക്കല്‍, സ്ക്വാഡ് പ്രവര്‍ത്തനം നടത്തല്‍ എന്നിവ നിരോധിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്.

ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍, സമരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രകടനം നടത്തി. പബ്ലിക് ഓഫീസില്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ കെ ശിവകുമാര്‍, എന്‍ എസ് അജയകുമാര്‍, സമരസമിതി നേതാവ് ശ്രീകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. തൈക്കാട് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റില്‍ വി രാജഗോപാല്‍, ഡിപിഐയില്‍ രാധാകൃഷ്ണന്‍, വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ബി വിജയന്‍നായര്‍, അയ്യങ്കാളിഭവനില്‍ സി വിനോദ്കുമാര്‍, സിവില്‍ സ്റ്റേഷനില്‍ എന്‍ ബാബു, കാട്ടാക്കട ട്രഷറിയില്‍ മനോഹര്‍, നെടുമങ്ങാട് റവന്യൂ ടവറില്‍ വി കെ ഷീജ, നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷനില്‍ കലാധരന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani news

No comments:

Post a Comment