Monday, June 20, 2011

ബംഗാള്‍ ഐക്യദാര്‍ഢ്യഫണ്ട് വിജയിപ്പിക്കുക

തെരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളില്‍ നിരന്തരം ആക്രമണത്തിന് ഇരയാകുന്ന സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെ സഹായിക്കാന്‍ ബംഗാള്‍ ഐക്യദാര്‍ഢ്യഫണ്ട് ശേഖരിക്കുന്നു.

തൃണമൂല്‍ -കോണ്‍ഗ്രസ് കൂട്ടുകെട്ടിലുള്ള സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള ആക്രമണത്തില്‍ 16 ഇടതുപക്ഷപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അക്രമം ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി. പാര്‍ടിയുടെയും ട്രേഡ് യൂണിയനുകളുടെയും ഓഫീസുകളും അക്രമിക്കപ്പെട്ടു. ഭീഷണിയെത്തുടര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തകര്‍ വീടുവിട്ടുപോയി. ജനാധിപത്യസ്നേഹികള്‍ ബംഗാള്‍ ഐക്യദാര്‍ഢ്യഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അഭ്യര്‍ഥിച്ചു.

വെസ്റ്റ്ബംഗാള്‍ സ്റ്റേറ്റ് റിലീഫ് കമ്മിറ്റിയുടെ പേരിലുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും അയക്കേണ്ട വിലാസം: സിപിഐ എം വെസ്റ്റ്ബംഗാള്‍ സ്റ്റേറ്റ് കമ്മിറ്റി, 31 അലിമുദ്ദീന്‍ സ്റ്റ്രീറ്റ്, മുസഫര്‍ അഹമ്മദ് ഭവന്‍ , കൊല്‍ക്കത്ത-700016.

deshabhimani 200611

1 comment:

  1. തെരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളില്‍ നിരന്തരം ആക്രമണത്തിന് ഇരയാകുന്ന സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെ സഹായിക്കാന്‍ ബംഗാള്‍ ഐക്യദാര്‍ഢ്യഫണ്ട് ശേഖരിക്കുന്നു.

    ReplyDelete