Thursday, September 20, 2012

വരുന്നു... വിദേശ ഭീമന്മാര്‍


ചില്ലറ വ്യാപാരമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഈ രംഗത്ത് പണിയെടുക്കുന്ന കോടിക്കണക്കാനാളുകള്‍ വീണ്ടും ആശങ്കയുടെ മുള്‍മുനയിലായി. നാലുകോടി ജനങ്ങള്‍ നേരിട്ടും 16 കോടിപ്പേര്‍ പരോക്ഷമായും ആശ്രയിക്കുന്നതാണ് ചെറുകിടവ്യാപാരമേഖല. ഇന്ധനവില വര്‍ധന, പാചകവാതകത്തിന്റെ സബ്സിഡി വെട്ടിക്കുറയ്ക്കല്‍ എന്നിവയ്ക്കൊപ്പമാണ് ചെറുകിടവ്യാപാരമേഖലയെ വിദേശകുത്തകകള്‍ക്ക് തീറെഴുതുന്ന തീരുമാനമെടുത്തത്. ബഹുബ്രാന്‍ഡ് വില്‍പ്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപമാണ് അനുവദിച്ചത്. ഇതുപ്രകാരം ചില്ലറ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍, കിങ്ങ്ഫിഷര്‍, അഹോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ചില്ലറ വില്‍പ്പന സ്റ്റോറുകള്‍ തുടങ്ങാന്‍ കഴിയും. ഒരു സ്റ്റോറില്‍ത്തന്നെ വിവിധ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംവിധാനമാണ് ബഹുബ്രാന്‍ഡ് വില്‍പ്പന. പഴങ്ങള്‍, പച്ചക്കറി, പൂക്കള്‍, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, മത്സ്യ-മാംസോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയായിരിക്കും ഇത്തരം സ്റ്റോറുകളിലൂടെ വില്‍ക്കുക.

ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശകുത്തകകള്‍ കണ്ണുവയ്ക്കുന്നതിന് പ്രധാന കാരണം ഇവിടെ കണക്കറ്റ ലാഭം കൊയ്യാനുള്ള അവസരമുണ്ടെന്നതുതന്നെയാണ്. 121 കോടി ജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. അതുകൊണ്ട് 30 കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള അമേരിക്കയിലേയോ ആറുകോടി മാത്രം ജനസംഖ്യയുള്ള ഇംഗ്ലണ്ടിലേയോ ബഹുരാഷ്ട്രാ കുത്തകകള്‍ക്ക് ഇന്ത്യ വലിയൊരു അക്ഷയഖനിയാണ്. "എ ടി കേര്‍നി" എന്ന അന്താരാഷ്ട്ര മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന 30 ആഗോളകമ്പോളങ്ങളില്‍ "ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ റീട്ടെയില്‍ ഡെസ്റ്റിനേഷന്‍" ആയാണ് ഇന്ത്യയെ വിലയിരുത്തുന്നത്. ഈ നിരീക്ഷണവും ബഹുരാഷ്ട്രാകുത്തകകളുടെ ആകര്‍ഷണത്തിന് കാരണമാകുന്നുണ്ട്.

ചില്ലറ വില്‍പ്പന സംഘടിത മേഖലയിലും അസംഘടിത മേഖലയിലുമുണ്ട്. അംഗീകൃത ലൈസന്‍സുള്ള ചില്ലറവ്യാപാരികളുടേതാണ് സംഘടിതമേഖല. ഇവര്‍ ആദായനികുതി, വില്‍പ്പന നികുതി എന്നിവ അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയും സഹായവുമുള്ള ചെറുകിട വ്യാപാര ശൃംഖലകള്‍, വമ്പന്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. എന്നാല്‍ പ്രാദേശികമായി കച്ചവടം നടത്തുന്ന സാധാരണ കച്ചവടക്കാരാണ് അസംഘടിത മേഖലയില്‍ വരുന്നത്.വഴിയോരക്കച്ചവടക്കാരും വണ്ടികളില്‍ കൊണ്ടുപോയി കച്ചവടം നടത്തുന്നവരുമൊക്കെ ഈ ഗണത്തില്‍പ്പെടും. ഇന്ത്യയിലെ ചില്ലറ കച്ചവടത്തിന്റെ 98 ശതമാനവും അസംഘടിതമേഖലയിലാണ് നടക്കുന്നത്.

ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ ആദ്യം ഇവിടെയെത്തുക അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ട് ആണ്. ലോകത്തെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയാണ് വാള്‍മാര്‍ട്ട്. ഏകദേശം 21 ലക്ഷം കോടി രൂപയാണ് ഇതിന്റെ 2011ലെ വിറ്റുവരവ്. വാള്‍മാര്‍ട്ട് എന്ന ഒരു സ്ഥാപനത്തിന്റെ മാത്രം വിറ്റുവരവ് 21 ലക്ഷം കോടിയാകുമ്പോള്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലെ മൊത്തം വിറ്റുവരവ് 11 ലക്ഷം കോടി മാത്രമാണെന്നോര്‍ക്കണം. അറ്റാദായം മാത്രം 77,000 കോടി രൂപ വരും. 15 രാജ്യങ്ങളിലായി 55 വ്യത്യസ്ത പേരുകളില്‍ 8500 ചില്ലറ വില്‍പ്പനശാലകളുള്ള സ്ഥാപനമാണിത്. സൂപ്പര്‍ സെന്ററുകള്‍, ഭക്ഷ്യ-മരുന്ന് വില്‍പ്പനശാലകള്‍, ജനറല്‍ സ്റ്റോഴ്സ്, റസ്റ്റോറന്റുകള്‍ തുടങ്ങി ഒമ്പത് വ്യത്യസ്ത രൂപങ്ങളില്‍ വാള്‍മാര്‍ട്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ കണക്കുകളൊക്കെ വച്ചു നോക്കിയാല്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയ്ക്ക് വാള്‍മാര്‍ട്ട് പോലുള്ള ഒരു ബഹുരാഷ്ട്രാ സ്ഥാപനത്തോട് ഒരു തരത്തിലും മത്സരിക്കാനോ അവരുടെ ആക്രമണം ചെറുക്കാനോ കഴിയില്ല. പച്ചക്കറി തൊട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ വില്‍ക്കുന്ന ബഹുരാഷ്ട്രാ സ്ഥാപനങ്ങള്‍ വന്നാല്‍ ഇവിടത്തെ പരമ്പരാഗത ചെറുകിട വ്യാപാര മേഖലയുടെ കുളം തോണ്ടലാകും ആത്യന്തികമായി നടക്കുക. അടുത്തയിടെ ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച ചൈനയിലും മലേഷ്യയിലും തായ്ലന്‍ഡിലുമൊക്കെ അവിടങ്ങളിലെ ആഭ്യന്തരവിപണിയെ ബഹുരാഷ്ട്രാ കുത്തകകള്‍ വിഴുങ്ങുന്ന സ്ഥിതിയാണുണ്ടായത്. ഒടുവില്‍ വിദേശമാളുകളുടെ കടന്നാക്രമണം ചെറുക്കാന്‍ ഈ രാജ്യങ്ങള്‍ പുതിയ നിയമനിര്‍മാണം നടത്താന്‍ നിര്‍ബന്ധിതരായി.

സമാനമായ ആക്രമണോത്സുകതയോടെയായിരിക്കും ചില്ലറ വിലപ്പന രംഗത്തെ മറ്റ് ബഹുരാഷ്ട്രാ ഭീമന്മാരായ ടെസ്കോ(ഇംഗ്ലണ്ട്)യും കാരിഫോറും(യുഎഇ) കിങ്ങ്ഫിഷറും(ഇംഗ്ളണ്ട്)അഹോള്‍ഡു(ആംസ്റ്റര്‍ഡാം)മൊക്കെ ഇന്ത്യയിലേക്ക് വരുന്നത്. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം വഴി മാത്രം പകുതി ചില്ലറ വില്‍പനഷ്ടവും അതുവഴിയുള്ള തൊഴില്‍നഷ്ടവും ഉണ്ടാകുമ്പോള്‍ ഇത്തരം നാലഞ്ച് വമ്പന്മാര്‍ ഒരുമിച്ചുവരാനിടയായാല്‍ 16 കോടി ജനങ്ങളുടെ ആശ്രയമായ ഇന്ത്യയിലെ ചെറുകിടവ്യാപാര മേഖല പൂര്‍ണമായും വിദേശകുത്തകകളുടെ കൈപ്പിടിയില്‍ അമരും.

deshabhimani 200912

5 comments:

  1. ചില്ലറ വ്യാപാരമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഈ രംഗത്ത് പണിയെടുക്കുന്ന കോടിക്കണക്കാനാളുകള്‍ വീണ്ടും ആശങ്കയുടെ മുള്‍മുനയിലായി. നാലുകോടി ജനങ്ങള്‍ നേരിട്ടും 16 കോടിപ്പേര്‍ പരോക്ഷമായും ആശ്രയിക്കുന്നതാണ് ചെറുകിടവ്യാപാരമേഖല. ഇന്ധനവില വര്‍ധന, പാചകവാതകത്തിന്റെ സബ്സിഡി വെട്ടിക്കുറയ്ക്കല്‍ എന്നിവയ്ക്കൊപ്പമാണ് ചെറുകിടവ്യാപാരമേഖലയെ വിദേശകുത്തകകള്‍ക്ക് തീറെഴുതുന്ന തീരുമാനമെടുത്തത്

    ReplyDelete
  2. hoo...ee parreyunnadu kettal thonnum ithukondu vere oru nettavum illannu.. adupole multynational cpanies vsrumbol ethraperku thozhil kittum,pinne nalla saadanangal valare vilakurachu kittum..costomer satisfaction kooduthal care cheyyapedum...evide nammude naattile market chennaal avide naatavum,therivu naaykalum,naalkalikalum ,cheliyum bahalavumoke aarikkum...pakshe oru maalil chennal angineyaano avastha ?? evide kozhi irachi vaangumpol adilvarre nammalku puzhutha puzhu arikunna saadanangal alle ee parenja cherukida sthapanathil kittunnadu...adukondu aa dialogues onnum venda... pinne pandu computer venamennu rajiv gandhi parenjapol adupolum ethirtha mahanmaar alle ningal..ningal ithalla ithinte appuram parreyum...vikassana viridikal..

    ReplyDelete
  3. hoo...ee parreyunnadu kettal thonnum ithukondu vere oru nettavum illannu.. adupole multynational cpanies vsrumbol ethraperku thozhil kittum,pinne nalla saadanangal valare vilakurachu kittum..costomer satisfaction kooduthal care cheyyapedum...evide nammude naattile market chennaal avide naatavum,therivu naaykalum,naalkalikalum ,cheliyum bahalavumoke aarikkum...pakshe oru maalil chennal angineyaano avastha ?? evide kozhi irachi vaangumpol adilvarre nammalku puzhutha puzhu arikunna saadanangal alle ee parenja cherukida sthapanathil kittunnadu...adukondu aa dialogues onnum venda... pinne pandu computer venamennu rajiv gandhi parenjapol adupolum ethirtha mahanmaar alle ningal..ningal ithalla ithinte appuram parreyum...vikassana viridikal..

    ReplyDelete
  4. hoo...ee parreyunnadu kettal thonnum ithukondu vere oru nettavum illannu.. adupole multynational cpanies vsrumbol ethraperku thozhil kittum,pinne nalla saadanangal valare vilakurachu kittum..costomer satisfaction kooduthal care cheyyapedum...evide nammude naattile market chennaal avide naatavum,therivu naaykalum,naalkalikalum ,cheliyum bahalavumoke aarikkum...pakshe oru maalil chennal angineyaano avastha ?? evide kozhi irachi vaangumpol adilvarre nammalku puzhutha puzhu arikunna saadanangal alle ee parenja cherukida sthapanathil kittunnadu...adukondu aa dialogues onnum venda... pinne pandu computer venamennu rajiv gandhi parenjapol adupolum ethirtha mahanmaar alle ningal..ningal ithalla ithinte appuram parreyum...vikassana viridikal..

    ReplyDelete
  5. hoo...ee parreyunnadu kettal thonnum ithukondu vere oru nettavum illannu.. adupole multynational cpanies vsrumbol ethraperku thozhil kittum,pinne nalla saadanangal valare vilakurachu kittum..costomer satisfaction kooduthal care cheyyapedum...evide nammude naattile market chennaal avide naatavum,therivu naaykalum,naalkalikalum ,cheliyum bahalavumoke aarikkum...pakshe oru maalil chennal angineyaano avastha ?? evide kozhi irachi vaangumpol adilvarre nammalku puzhutha puzhu arikunna saadanangal alle ee parenja cherukida sthapanathil kittunnadu...adukondu aa dialogues onnum venda... pinne pandu computer venamennu rajiv gandhi parenjapol adupolum ethirtha mahanmaar alle ningal..ningal ithalla ithinte appuram parreyum...vikassana viridikal..

    ReplyDelete