സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഉത്തരവിട്ടു. എച്ച്ടി-ഇഎച്ച്ടി വിഭാഗത്തില്‍ വരുന്ന വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ ഉപയോഗം 75 ശതമാനമായി സ്വയം പരിമിതപ്പെടുത്തണമെന്നാണ് കമീഷന്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കമീഷന്‍ നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബോര്‍ഡിന് കഴിയും. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പവര്‍കട്ടായി മാറുമെന്ന് ഉറപ്പാണ്. പരസ്യ ബോര്‍ഡുകള്‍, കെട്ടിടങ്ങളിലെ ദീപാലങ്കാരം, വാണിജ്യ ആവശ്യത്തിനുളള മറ്റു പരസ്യങ്ങള്‍ എന്നിവയ്ക്ക് വൈദ്യുതി ഉപയോഗിക്കുന്നതും നിരോധിച്ചു. ഇതു ലംഘിക്കുന്നവരുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡിന് കമീഷന്‍ അനുമതി നല്‍കി.
വൈദ്യുതി ദൗര്‍ലഭ്യംമൂലം ബോര്‍ഡിന് ഉണ്ടാകുന്ന അധിക സാമ്പത്തിക ഭാരം നികത്താന്‍ ഈമാസം മുതല്‍ അടുത്ത മാര്‍ച്ച് വരെ വൈദ്യുതി ഉപയോഗത്തിന് സര്‍ചാര്‍ജ് ഈടാക്കുമെന്നും കമീഷന്‍ മുന്നറിയിപ്പു നല്‍കി. അടുത്ത മാര്‍ച്ച് 31ന് ബോര്‍ഡ് സമര്‍പ്പിക്കുന്ന കണക്കുകള്‍ പരിശോധിച്ച് കമീഷന്‍ നിശ്ചയിക്കുന്ന സര്‍ചാര്‍ജ് തുക അടുത്തവര്‍ഷം ജൂലൈ മുതലാണ് ഈടാക്കുക. വൈദ്യുതി ബോര്‍ഡിന്റെയും വിവിധ ഉപഭോക്തൃസംഘടനകളുടെയും നിര്‍ദേശങ്ങള്‍ നേരില്‍കേട്ട ശേഷമാണ് കമീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിമാസം 200 യൂണിറ്റിനു മേല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ നിന്ന് അധിക ഉപയോഗത്തിന് കൂടിയനിരക്ക് ഈടാക്കണമെന്ന ബോര്‍ഡിന്റെ അപേക്ഷ കമീഷന്‍ സ്വീകരിച്ചില്ല. പ്രതിസന്ധി വ്യക്തമാക്കാന്‍ ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളും കമീഷന്‍ മുഖവിലയ്ക്കെടുത്തില്ല.
deshabhimani 111012
No comments:
Post a Comment