Friday, October 25, 2013

ചുമട്ടുതൊഴിലാളി പ്രചാരണ ജാഥകള്‍ 27നു തുടങ്ങും

ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ചുമട്ടുതൊഴിലാളികള്‍ നവംബര്‍ 5ന് പണിമുടക്കി കലക്ടറേറ്റുകളിലേക്കും തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും. സെക്രട്ടറിയറ്റ് ധര്‍ണ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ചുമട്ടുതൊഴിലാളി നിയമത്തിലും ചട്ടങ്ങളിലും കാലോചിതമാറ്റങ്ങള്‍ വരുത്തുക, ക്ഷേമബോര്‍ഡിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്ത് രണ്ട് പ്രചാരണജാഥകള്‍ 27ന് ആരംഭിക്കും.

കാട്ടാക്കട ശശി നേതൃത്വം നല്‍കുന്ന മലയോരജാഥ 27ന് സുല്‍ത്താന്‍ ബത്തേരിയില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. 28ന് വയനാട്, ഉച്ചയ്ക്ക് കോഴിക്കോട് ജില്ല, 29ന് മലപ്പുറം, 30ന് പാലക്കാട്, 31ന് തൃശൂര്‍, നവംബര്‍ 1ന് എറണാകുളം 2ന് ഇടുക്കി ജില്ല, ഉച്ചയ്ക്കുശേഷം കോട്ടയം, 3ന് പത്തനംതിട്ട, ഉച്ചയ്ക്കുശേഷം കൊല്ലം, 4ന് തിരുവനന്തപുരം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ പരിപാടിക്ക് എത്തിച്ചേരും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി രാജന്‍ നയിക്കുന്ന തീരദേശജാഥ കാസര്‍കോട് കുമ്പളയില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 28ന് കാസര്‍കോട്, 29ന് കണ്ണൂര്‍, 30ന് കോഴിക്കോട്, 31ന് മലപ്പുറം, ഉച്ചയ്ക്കുശേഷം തൃശൂര്‍ ജില്ല, നവംബര്‍ 1ന് എറണാകുളം, 2ന് ആലപ്പുഴ, 3ന് കൊല്ലം, 4ന് തിരുവനന്തപുരത്ത് സ്വീകരണങ്ങള്‍ക്കുശേഷം രണ്ടു ജാഥകളും നായനാര്‍ പാര്‍ക്കില്‍ സമാപന പൊതുസമ്മേളനത്തില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ജാഥ വിജയിപ്പിക്കുന്നതിനും പണിമുടക്കിലും ധര്‍ണയിലും മുഴുവന്‍ തൊഴിലാളികളും അണിനിരക്കണമെന്ന് കേരള സംസ്ഥാന ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment