ഒരു രാഷ്ട്രീയപാര്‍ടിക്കും അതിന്റെ നേതൃത്വത്തിനുമെതിരെ സര്‍വപരിധിയും ലംഘിച്ചു നടക്കുന്ന ആക്രമണത്തിനാണ് കേരളം വേദിയാകുന്നതെന്ന്, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടേതെന്ന പേരില്‍ കൊട്ടാരസദൃശമായ വീടിന്റെ ചിത്രം നാടെങ്ങും പ്രചരിപ്പിച്ചതിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആവര്‍ത്തിച്ചുള്ള പ്രചാരണത്തിലൂടെയും ഉറപ്പിക്കലുകളിലൂടെയും വ്യാജ നിര്‍മിതികളിലൂടെയും എങ്ങനെ ഒരു നുണയെ ദുഷ്ടരാഷ്ട്രീയമായി ഉപയോഗിക്കാം എന്നാണ് 'പിണറായിയുടെ വീട്' വിവാദത്തില്‍ വ്യക്തമാകുന്നത്.
ആദ്യം അപ്രധാനമായ ഒരു പത്രത്തില്‍ പിണറായി ആഡംബര വീട് വയ്ക്കുന്നു എന്നൊരു വാര്‍ത്തവന്നു. പിന്നീട് അത് അനുബന്ധ വാര്‍ത്തകളായി, കാര്‍ട്ടൂണുകളിലെയും വാര്‍ത്താധിഷ്ഠിത പരിപാടികളിലെയും പരാമര്‍ശവിഷയമായി, പ്രസംഗങ്ങളിലെ സൂചനകളായി, എസ്എംഎസിലൂടെ, ഇ-മെയിലിലൂടെ, ബ്ളോഗുകളിലൂടെ പരന്നുപടര്‍ന്നു. കോടതിയിലേക്കും ആരോപണത്തെ വലിച്ചുകൊണ്ടുപോയി. അങ്ങനെ, പിണറായി വിജയന് ആഡംബരം നിറഞ്ഞ ഒരു വീടുണ്ട് എന്ന് വലിയവിഭാഗം ജനങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചശേഷമാണ്, ഒരു കൂറ്റന്‍ വീടിന്റെ പടം സംഘടിപ്പിച്ച്, ഇതാ പിണറായിയുടെ ബംഗ്ളാവ് എന്ന ഇ-മെയില്‍ പ്രചാരണമാരംഭിച്ചത്.
പിണറായി കൊട്ടാരസദൃശമായ വീടുവച്ചു എന്ന് ഒരു മഞ്ഞപ്പത്രക്കാരനാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെ ആരോപണമുന്നയിച്ചിരുന്നത്. അതിന്മേല്‍ കോടതി നിര്‍ദേശപ്രകാരം ആദായ നികുതിവകുപ്പ് അന്വേഷണം നടത്തി. 1977ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ടെന്നും കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് പഞ്ചായത്തിലാണ് ആ വീടെന്നും 2000 ഏപ്രിലിനു ശേഷം വീട് പണിതിട്ടില്ലെന്നുമാണ് ഹൈക്കോടതിയില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. അതുസംബന്ധിച്ച് അന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ:
"വീട് പുതുക്കാന്‍ 11 ലക്ഷത്തിന്റെ കണക്ക് പിണറായി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍് പറഞ്ഞു. 5.6 ലക്ഷം രൂപ എസ്ബി.ഐയില്‍നിന്ന് പിണറായി വായ്പ എടുത്തു. 1.98 ലക്ഷം രൂപ ഭാര്യയുടെ പിഎഫില്‍നിന്ന് എടുത്തു. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ആദായനികുതി വകുപ്പ് അസി. സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍ നായര്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.''(മാതൃഭൂമി, 2008 ജനുവരി 2)
കാല്‍നൂറ്റാണ്ടോളം പഴക്കമുള്ള ഒരു വീടിന് അവശ്യംവേണ്ട പുതുക്കലും കൂട്ടിച്ചേര്‍ക്കലും വരുത്തിയതിനെ, കൊട്ടാരം പണിയുന്നതായി വ്യാഖ്യാനിച്ച് അപവാദപ്രചാരണം നടത്തുന്നവര്‍ക്ക്, ആദായ നികുതിവകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടും അത് കോടതി സ്വീകരിച്ചതുമൊന്നും തടസ്സമായില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയെ രാഷ്ട്രീയമായി സംഹരിക്കാന്‍ പറഞ്ഞുപരത്തിയ എല്ലാ നുണകളും പൊളിഞ്ഞുതകര്‍ന്നതും അവരെ പിന്തിരിപ്പിച്ചില്ല. ഏതുവഴിയിലൂടെയും ഹീനകൃത്യം തുടരും എന്നാണ്, പുതിയ വീടു വിവാദത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. ഒരു കേന്ദ്രത്തില്‍ സൃഷ്ടിച്ച ഇ-മെയില്‍ സന്ദേശം മണിക്കൂറുകള്‍കൊണ്ട് ലോകത്തിന്റെ നാനാഭാഗത്തും ഉള്ളവര്‍ക്കെത്തി. ഒരാള്‍തന്നെ നൂറുകണക്കിന് സന്ദേശങ്ങള്‍ അയച്ചതായാണ് കാണാനാകുന്നത്.
അങ്ങനെ പെറ്റുപെരുകിയ മെയിലിലെ ചിത്രത്തില്‍ കാണുന്ന കൊട്ടാരം എവിടെ എന്ന അന്വേഷണം ഒടുവില്‍ ചെന്നെത്തിയത്, കുന്നംകുളത്തെ ഒരു എന്‍ആര്‍ഐ വ്യവസായിയുടെ വീട്ടിലാണ്. തന്റെ വീടാണ് പിണറായിയുടേതെന്ന വ്യാജേന പ്രചരിപ്പിക്കുന്ന ചിത്രത്തിലുള്ളതെന്നും സിപിഐ എം നേതാവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിന്റെ വ്യക്തിത്വത്തിനോ അംഗീകാരത്തിനോ ഒരു വീടിന്റെ ചിത്രം പ്രചരിപ്പിച്ചതിന്റെ പേരില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ഈ വ്യാജപ്രചാരണം ആസൂത്രിതവും തുടര്‍ച്ചയായുള്ളതുമായ ഒന്നിന്റെ ഭാഗമാണെന്നത് നിസ്സാര പ്രശ്നമല്ല. പിണറായി എന്ന വ്യക്തിയെ അല്ല, സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയെയാണ് കുപ്രചാരകര്‍ ലക്ഷ്യമിടുന്നത്. പിണറായിയുടെ പരാതി പൊലീസ് സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ടെന്നും വ്യാജചിത്രത്തിന്റെ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ക്രിമിനല്‍ മനസ്സുള്ള അത്തരക്കാരെ പിടികൂടി ജനസമക്ഷം തുറന്നുകാട്ടേണ്ടതുണ്ട്.
പാര്‍ടി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും കഥാപാത്രങ്ങളാക്കി ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്ന മാഫിയാ സമാനമായ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് മറ്റനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഇത്തരം വ്യാജകഥകള്‍ പടച്ചുവിടുന്നവരുടെ ഉദ്ദേശ്യം ഒരു പരിധിവരെ നിറവേറ്റപ്പെടുന്നുണ്ടെന്നതും വസ്തുതയാണ്. കല്‍പ്പിതകഥ മാത്രം അറിയുകയും യാഥാര്‍ഥ്യം അറിയാതിരിക്കുകയും ചെയ്യുന്നവര്‍ നിരവധിയുണ്ടാകും. അവരിലൂടെ കള്ളങ്ങള്‍ക്ക് അനന്തമായ പ്രചാരവും ലഭിക്കും. വാര്‍ത്തകളിലൂടെയും പ്രസംഗങ്ങളിലൂടെയും ചില ദുസ്സൂചനകള്‍ ഉല്‍പ്പാദിപ്പിച്ച്, അത് അപവാദകഥയാക്കി നനച്ചുവളര്‍ത്തിയെടുക്കുന്ന നീചസമീപനം പൊറുക്കപ്പെട്ടുകൂടാ. ഇത്തരം നെറികേടുകളെയും അതില്‍ രാഷ്ട്രീയ-മാധ്യമ താല്‍പ്പര്യങ്ങള്‍ വഹിക്കുന്ന പങ്കാളിത്തത്തെയും തുറന്നുകാട്ടുകയും നികൃഷ്ടവൃത്തിക്കാരെ പുറത്തുകൊണ്ടുവരികയും ചെയ്യുന്ന ഇടപെടലുകള്‍ പൊതുസമൂഹത്തില്‍നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്. നുണപറച്ചിലുകാര്‍ക്ക് വിലസാനുള്ളതല്ല നമ്മുടെ നാടെന്ന് തെളിയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ദേശാഭിമാനി മുഖപ്രസംഗം 191109
സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിന്റെ വ്യക്തിത്വത്തിനോ അംഗീകാരത്തിനോ ഒരു വീടിന്റെ ചിത്രം പ്രചരിപ്പിച്ചതിന്റെ പേരില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ഈ വ്യാജപ്രചാരണം ആസൂത്രിതവും തുടര്‍ച്ചയായുള്ളതുമായ ഒന്നിന്റെ ഭാഗമാണെന്നത് നിസ്സാര പ്രശ്നമല്ല. പിണറായി എന്ന വ്യക്തിയെ അല്ല, സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയെയാണ് കുപ്രചാരകര്‍ ലക്ഷ്യമിടുന്നത്. പിണറായിയുടെ പരാതി പൊലീസ് സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ടെന്നും വ്യാജചിത്രത്തിന്റെ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ക്രിമിനല്‍ മനസ്സുള്ള അത്തരക്കാരെ പിടികൂടി ജനസമക്ഷം തുറന്നുകാട്ടേണ്ടതുണ്ട്.
ReplyDeleteദേശാഭിമാനി എന്തേ വാ തുറക്കാത്തത് എന്നായിരുന്നു ചില ശുദ്ധാത്മാക്കളുടെ സംശയം..ഇനിയിപ്പം ആരും ആ പരാതി പറയുകയില്ലല്ലോ?
ReplyDeleteDESABHINANI SHOULD PUBLISH THE ACTUAL PHOTO OF PINARAI'S HOUSE TO STOP THE RUMORS.
ReplyDeleteഅതു കൊണ്ട് പ്രശ്നം തീരുമോ സാലൂ ? ദേശാഭിമാനിയിൽ വന്നത് പിണറായീടെ ചിന്ന വീടാണെന്ന് പറയൂല്ലേ?
ReplyDelete:)
പാര്‍ടി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും കഥാപാത്രങ്ങളാക്കി ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്ന മാഫിയാ സമാനമായ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് മറ്റനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഇത്തരം വ്യാജകഥകള്‍ പടച്ചുവിടുന്നവരുടെ ഉദ്ദേശ്യം ഒരു പരിധിവരെ നിറവേറ്റപ്പെടുന്നുണ്ടെന്നതും വസ്തുതയാണ്. കല്‍പ്പിതകഥ മാത്രം അറിയുകയും യാഥാര്‍ഥ്യം അറിയാതിരിക്കുകയും ചെയ്യുന്നവര്‍ നിരവധിയുണ്ടാകും. അവരിലൂടെ കള്ളങ്ങള്‍ക്ക് അനന്തമായ പ്രചാരവും ലഭിക്കും. വാര്‍ത്തകളിലൂടെയും പ്രസംഗങ്ങളിലൂടെയും ചില ദുസ്സൂചനകള്‍ ഉല്‍പ്പാദിപ്പിച്ച്, അത് അപവാദകഥയാക്കി നനച്ചുവളര്‍ത്തിയെടുക്കുന്ന നീചസമീപനം പൊറുക്കപ്പെട്ടുകൂടാ....
ReplyDeleteമേൽപ്പറഞ്ഞ് ഈ വാക്കുകൾക്ക് നീതിയുണ്ടെങ്കിൽ ഒന്നു ചോദിക്കട്ടെ മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾക്കെതിരെ ഇടതുപക്ഷം ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളും ഇങ്ങനെയായിക്കൂടെ...ഉദാ...കരുണാകരനും രാജനും, രമേശ് ചെന്നിത്തലയും ഹിമായല ആളുകളുമായുള്ള ബന്ധം,കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീമും...അതായിത് വിശാലമനസ്കന്റെ വാക്കുകളിലൂടെ പറഞ്ഞാൽ ഞങ്ങളുടെ ദൈവമെല്ലാം മെയ്ഡ് ഇൻ ജപ്പാൻ മറ്റുള്ളവരുടെയെല്ലാം മെയ്ഡിൻ ചൈന..! അയ്യൊ ചൈനയെ മാറ്റി ചൈനയെ തൊട്ടുകളിക്കാൻ പറ്റില്ലല്ലൊ അതുകൊണ്ട് മെയ്ഡിൻ അസർ ബൈജാൻ..!
പിണറായിക്കെതിരെയുള്ള ഈ വ്യക്തിഹത്യ ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റില്ല. പിണറായിയുടെ വീട് പിണറായി വിജയന്റെ സ്വകാര്യതയാണ്. അതിന്റെ ഫോട്ടോകാണണം എന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ഒരാളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്.
ReplyDeleteyea.. no computerization... no automation... no privatized colleage...
ReplyDeletebut my daughter will work in ORACLE. my son will go to London and study in paid seat..
എനിക്ക് എന്തും ആവാം. മറ്റുള്ളവര്‍ നന്നാവരുത്.. എന്നാണാവോ നേതാവിന്റെ ലൈന്‍?
പിണറായിയേപ്പറ്റി ധാരാളം ഊഹാപോഹങ്ങള്‍ എല്ലാമാധ്യമങ്ങളും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഇടതുപക്ഷപ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കന്മാരെയും കരിവാരിത്തേച്ച് പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യുകയാണെന്നത് നേര് ! പക്ഷേ നിഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ പ്രചരിക്കപ്പെടുന്ന കാര്യങ്ങളില്‍ കുറച്ചു വസ്തുതകളും ഉണ്ടെന്നതല്ലെ സത്യം !
ReplyDeleteഉദാഹരണത്തിന്, പിണറായിക്ക്ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയതിനുള്ള എയര്‍ ഇന്ത്യയുടെ കോംപ്ലിമെന്റ് ലഭിച്ചതായി അറിഞ്ഞു. ടി യാത്രകളെല്ലാം സിംഗപ്പൂരിലേക്കായിരുന്നു. ‘കമല ഇന്റെര്‍നാഷണല്‍ ’ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് യാത്രകള്‍. കമല അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണത്രേ ! അദ്ദേഹത്തിന്റെ മകന്‍ വിദേശത്തു പഠിക്കുന്നു. മകള്‍ അമൃതാനന്ദമയി മഠത്തിന്റെ എട്ടിമടയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നു. ഒരു സാധാരണക്കാരന്റെ സാമ്പത്തിക നിലവാരമുള്ള ഒരു നേതാവിന് ഇതൊക്കെ എങ്ങനെ നേടാനായി !? മേല്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമോ സത്യമോ ? വീടിനെ സംബന്ധിച്ച അസത്യങ്ങള്‍ പൊളിച്ച സ്ഥിതിക്ക് മേല്പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച യാഥാര്‍ത്ഥ്യവും വെളിപ്പെടുത്തിക്കൂടെ !
"ഉദാഹരണത്തിന്, പിണറായിക്ക്ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയതിനുള്ള എയര്‍ ഇന്ത്യയുടെ കോംപ്ലിമെന്റ് ലഭിച്ചതായി അറിഞ്ഞു."
ReplyDeleteസുഹൃത്തെ ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ പറയാമോ,പിതൃശൂന്യ ഫോര്വേര്ഡ് അല്ല, തെളിവുകള്. ടിയാന്‍ വിമാന യാത്രയായിരിക്കണം നടത്തിയത്, ഓരോ പ്രാവശ്യവും airportല്‍ നിന്ന് passport സ്റാമ്പ് ചെയ്യണമല്ലോ. എത്ര യാത്ര എന്ന് നിമിഷങ്ങള്‍ക്കകം അറിയാം. ഒന്ന്
വീരെട്ടനോടോ, മാത്തുചെട്ടനോടോ അന്വേഷിച്ചു ധ്വനിപ്പിക്കാന്‍ പറയ്.
"‘കമല ഇന്റെര്‍നാഷണല്‍ ’ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് യാത്രകള്‍. കമല അദ്ദേഹത്തിന്റെ ..."
എങ്കില്‍ ഒന്നുകില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആദായ വകുപ്പ് സീപിഎം ബ്രാഞ്ച് കമ്മറ്റി ആണ് അല്ലെങ്കില്‍ അവര്‍ കോടതിയില്‍ കള്ളം ബോധിപ്പിച്ചു, ആ ഉദ്യോഗസ്ഥരെ വെറുതെ വിടണോ, ഒന്നുല്സാഹിക്കൂന്നെ. അങ്ങനെ ഒരു ഇന്ടര്നാഷനല്‍ പോയിട്ട് കമല പോലും സിംഗപ്പൂരില്‍ ഇല്ലാന്നാ ആദായ വകുപ്പ് കൊടതീല്‍ പറഞ്ഞത്. ഇതൊക്കെ എത്ര പറഞ്ഞാലും വീണ്ടും എഴുതാം.അത് തന്നെയാണ് സഹായന്മാര്ടെ രീതിയും. പക്ഷെ ഇതൊന്നു തിരിച്ചു വച്ചാല്‍, ഈ പറയുന്നവരുടെ അമ്മ പെങ്ങന്മാരെ പറ്റി അടക്കം ഒരുപാടു ധ്വനിപ്പിക്കാം. അത് ചെയ്യുന്നില്ല എന്നത് ആണ് ഇന്നത്തെ സീപി എമ്മിനോട് ബഹുമാനം തോന്നാന്‍ ഒരു കാരണം. ഒരു ചെറിയ ആള്‍ക്കൂട്ടം മതി, അതു "സംഘടിതമായി" ധ്വനിപ്പിക്കാന്‍.
പിന്നെ സഹായാ,വീടിനെ കുറിച്ചുള്ള അസത്യങ്ങള്‍ ആര് "പൊളിച്ചു"? സഹായന്മാര്‍ക്ക് നില്‍ക്കക്കള്ളി ഇല്ലാതായപ്പോ സ്വയം പോളിഞ്ഞതല്ലേ.അതുപോലെ കാലാന്തരത്തില്‍ എല്ലാം പോളിഞ്ഞോളും. വെപ്രാളപ്പെടല്ലേ. അടങ്ങു കേട്ടാ, മാധവാ.
well said free voice,
ReplyDeletenissahayan chettaa, Air Indiayude complement labhichu ennu arinjathallaathe athinu valla telivum haajaraakkan saadhikumo? ithokke aarkum parayam. internet ullathu kondu pracharippikkan adhikam samayam venda, pana chelavum illa.
http://teklessons.blogspot.com