Tuesday, October 8, 2013

വോട്ട് ചെയ്താല്‍ രസീത് നല്‍കണം: സുപ്രീംകോടതി

പോളിങ്ബൂത്തില്‍ വോട്ടുചെയ്താലുടനെ വോട്ടര്‍ക്ക് രസീത് നല്‍കണമെന്ന് സുപ്രീംകോടതി. ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്നുള്ള രസീതാണ് നല്‍കേണ്ടത്. ജനതാ പാര്‍ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഈ രസീത് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ പെട്ടിയില്‍ നിക്ഷേപിക്കണം. പിന്നീട് വോട്ട് എണ്ണുമ്പോള്‍ തര്‍ക്കം വന്നാല്‍ രസീതുമായി ഒത്തുനോക്കും. നിലവില്‍ വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് തിട്ടപ്പെടുത്താന്‍ ആകുമായിരുന്നില്ല. എന്നാല്‍ രസീത് ലഭ്യമാക്കുമ്പോള്‍ തന്റെ വോട്ടിന്റെ വ്യക്തത വോട്ടര്‍ക്ക് ലഭിക്കും. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ രസീത് നല്‍കുന്നത് പരാതികള്‍ ഒഴിവാക്കാന്‍ സഹായമാകുമെന്നും സുപ്രീകോടതി നിരീക്ഷിച്ചു.

deshabhimani

No comments:

Post a Comment