Tuesday, October 8, 2013

തന്തൂരി കൊല: മുന്‍ യൂത്ത് നേതാവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി

ഭാര്യയെ വെടിവെച്ച് കൊന്നശേഷം വെട്ടിനുറുക്കി തന്തൂരി അടുപ്പില്‍ കത്തിച്ച മുന്‍ യുത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മ്മയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച തന്തൂരി കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശീല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ മുന്നംഗ ബെഞ്ചാണ് ശിക്ഷ ഇളവ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടായിരുന്ന സുശീല്‍ ശര്‍മ്മ ഭാര്യയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നൈന സാഹ്നിയെ 1995 ജൂലൈ രണ്ടിനാണ് കൊന്ന് സുഹൃത്തിന്റെ റസ്റ്റോറന്‍റിലെ തന്തൂരി അടുപ്പില്‍ തള്ളിയത്. നൈറ്റ് പട്രോളിലുണ്ടായിരുന്ന ദില്ലി പോലീസിലെ മലയാളി കോണ്‍സ്റ്റ്ബിള്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. മുന്‍ കാമുകനുമായി നൈന സൗഹൃദം തുടരുന്നതിന്റെ പേരിലായിരുന്നു കൊലപാതകം. 2003 നവംബര്‍ ഏഴിനാണ് ശര്‍മ്മയെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

deshabhimani

No comments:

Post a Comment