Friday, October 18, 2013

കരം കുത്തനെ കൂട്ടുന്നു വെള്ളം പൊള്ളും

സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ ഉയര്‍ത്താന്‍ നീക്കം. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തിക്കഴിഞ്ഞു. നിലവിലെ നിരക്ക് ഇരട്ടിയാക്കി ഉയര്‍ത്താനാണ് ശിപാര്‍ശ. മന്ത്രിസഭായോഗമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അടുത്ത ആഴ്ചയിലെ മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ധാരണയിലെത്തിയത്. കഴിഞ്ഞ 30 നു ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കിലോലിറ്ററിന് നാല് രൂപ എന്നത് എട്ടാകും. അഞ്ചു മുതല്‍ പത്ത് ലിറ്റര്‍ വരെ ഉപയോഗിക്കുന്നതിന് 20 രൂപയാണ് നിലവിലെ നിരക്ക്. അത് 40 രൂപയായി വര്‍ധിക്കും. 10 മുതല്‍ 20 ലിറ്റര്‍ വരെ ഉപയോഗിക്കുന്നതിന് 09 രൂപയായിരിക്കും പുതിയ നിരക്ക്. 20 മുതല്‍ 30 ലിറ്റര്‍ വരെ ഉപയോഗിക്കുന്നതിന് 90 രൂപയായിരുന്നത് 180 രൂപയായും ഉയരും.

ഗാര്‍ഹിതേര ഉപഭോക്താക്കളുടെ മിനിമം നിരക്കായ 13000 ലിറ്ററിന് 125 രൂപയെന്നത് 250 രൂപയാക്കാനും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 250 രൂപയെന്നത് എന്നത് 500 രൂപയാക്കാനുമാണ് ശിപാര്‍ശ. ജലഅതോറ്റിയുടെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ 12 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ പ്രതിമാസം 20 രൂപ വെള്ളക്കരമായി അടക്കുന്നത്. 26 ശതമാനം പേര്‍ 67 രൂപയും 39 ശതമാനംപേര്‍ 113 രൂപയും 13 ശതമാനം പേര്‍ 179 രൂപയും 10 ശതമാനം പേര്‍ 258 രൂപയുമാണ് പ്രതിമാസം അടിസ്ഥാന നിരക്കായി ജല അതോറ്റിക്ക് നല്‍കുന്നത്. ഇതില്‍ 76 ശതമാനം പേരും കൂടുതല്‍ വെള്ളം ഉപയോഗിക്കന്നതിന്റെ ഫലമായി നിലവില്‍ 300 മുതല്‍ 900 രൂപവരെ അധിക ചാര്‍ജായി നല്‍കുന്നവരുമാണ്. ഇവരുടെ നിരക്കും ഇനി ഇരട്ടികണ്ട് വര്‍ധിക്കും.

വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് പ്രതികരിച്ചത്.

deshabhimani

No comments:

Post a Comment