Thursday, October 17, 2013

കേരള വിഷയങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് ആന്റണി

മൃഗീയവും പൈശാചികവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ എന്നെ നിര്‍ബന്ധിക്കരുത്..പ്ലീസ്
കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെത്തിയ കേരളത്തിന്റെ ചുമതലയയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഇടപെട്ടതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല നിലവിലുള്ളതെന്നും തന്റെ ഇടപെടലിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ആന്റണി മുകുള്‍ വാസ്നിക്കിനെ അറിയിച്ചതായാണ് വിവരം.

കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആന്റണിയെ വിളിക്കണമെന്ന് അടുത്തിടെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തേക്ക് പുറപ്പെടും മുന്‍പ് മുകുള്‍ വാസ്നിക് ആന്റണിയെ കണ്ടത്. അതേസമയം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മുകുള്‍ വാസ്നിക് പറഞ്ഞു.

എഗ്രൂപ്പിനെതിരെ ഐഗ്രൂപ്പും ഐഗ്രൂപ്പിനെതിരെ എഗ്രൂപ്പും പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ മുകുള്‍ വാസ്നിക്കിനോട് പരാതി ഉന്നയിക്കും. മുഖ്യമന്ത്രി പ്രവര്‍ത്തന ശൈലി മാറ്റണമെന്നും ഏകപക്ഷീയമായി നിലപാടുകളെടുക്കാതെ കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും ഐഗ്രൂപ്പ് മുകുള്‍ വാസ്നിക്കിനെ അറിയിക്കും. അതേസമയം ഐഗ്രൂപ്പ് നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നെന്നും ഇത്തരം പരസ്യപ്രസ്താവനകള്‍ നടത്തുന്നത് കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ അവസാനിപ്പിക്കണമെന്നുമാണ് എഗ്രൂപ്പിന്റെ ആവശ്യം. വ്യാഴാഴ്ച രാത്രി ഏഴിനാണ് ഏകോപന സമിതി യോഗം.

deshabhimani

No comments:

Post a Comment