Sunday, October 20, 2013

യുഎസ് പൊതുകടം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

യു എസില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ പൊതു കടം 17 ട്രില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്.യു എസിലെ പൊതു കടം 6.747 ട്രില്യണ്‍ ഡോളറില്‍ നിന്ന് 17.076 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചതായി യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

രാജ്യത്തെ രണ്ടു രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ചെലവുകള്‍ക്കായി അടുത്ത വര്‍ഷം ഫെബ്രുവരി ഏഴുവരെ ട്രഷറിക്ക് പണം കടമെടുക്കാം.
ഒബാമ ഭരണം ആരംഭിച്ചതിനു ശേഷം ഇതുവരെയുള്ള കാലയളവില്‍ 6.5 ട്രില്യണ്‍ ഡോളര്‍ അമേരിക്കന്‍ കടപ്പട്ടികയിലേക്ക് ചേര്‍ത്തുകഴിഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യ കടം 17 ട്രില്യണ്‍ ഡോളറാകുന്നത്. ഇത് അംഗീകരിക്കാവുന്നതല്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റ്റെഡ് ക്രൂസ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. വാഷിംഗ്ടണിലെ രീതികള്‍ക്ക് മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് ബരാക് ഒബാമ പറഞ്ഞു. രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ നിരാശ മനസിലാക്കാവുന്നതാണ്, ഒബാമ റേഡിയോ സന്ദേശത്തില്‍ പറഞ്ഞു. യു എസിലെ സാമ്പത്തിക പ്രതിസന്ധിയെയും അടച്ചു പൂട്ടലിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി തരണം ചെയ്തിട്ടും റിപ്പബ്ലിക്കന്‍ പ്രതിനിധികളും ഡെമോക്രാറ്റുകളും ഒന്നും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല.

ഒബാമയുടെ ആരോഗ്യസുരക്ഷാ പദ്ധതി സ്വാതന്ത്രത്തിനു നേരെയുള്ള അധിക്ഷേപമാണെന്നും. ഇത് നടപ്പാക്കുന്നത് രാജ്യത്തെ ആകമാനം അമ്പരപ്പിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ പ്രതിനിധിയും വിര്‍ജീനിയ അറ്റോര്‍ണി ജെനറലുമായ കെന്‍ കുസിനെല്ലി പറഞ്ഞു.

janayugom

No comments:

Post a Comment