Saturday, October 19, 2013

ഫാസിസത്തിനും മതമൗലിക വാദത്തിനുമെതിരെ പാഠശാല

കോട്ടയം: ഫാസിസത്തിനും മതമൗലിക വാദത്തിനുമെതിരെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാംസ്കാരിക കൂട്ടായ്മ പടുത്തുയര്‍ത്തുന്നതിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി വൈക്കത്ത് സാംസ്കാരിക പാഠശാല സംഘടിപ്പിക്കും. 20ന് പകല്‍ രണ്ടിന് പി കൃഷ്ണപിള്ള ഗ്രന്ഥശാലാ ഹാളില്‍ ഡോ. സുനില്‍ പി ഇളയിടം പാഠശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി സുജ സൂസന്‍ ജോര്‍ജ് സാംസ്കാരിക രേഖ അവതരിപ്പിക്കും. ജില്ലയിലെ എഴത്തുകാരും കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുക്കും.

സമകാലിക രാഷ്ട്രീയ സംഭവ വികസങ്ങളോട് പ്രതികരിക്കുന്ന തത്സമയ കാരിക്കേച്ചര്‍ പ്രസന്നന്‍ ആനിക്കാട് അവതരിപ്പിക്കും. പ്രശസ്ത സംഗീതജ്ഞന്‍ ആലപ്പി രംഗനാഥ് സംഗീതത്തിലൂടെ ജനമനസുകളെ ഉയര്‍ത്തുക എന്ന സന്ദേശം നല്‍കും. കവി എസ് ജോസഫ് കവിതയിലെ സമകാലിക ഇടപെടലും സമൂഹവും എന്ന വിഷയത്തില്‍ ചര്‍ച്ച അവതരിപ്പിക്കും. ജോസഫ് മാത്യു പാലാ അവതരിപ്പിക്കുന്ന ദിവ്യാത്ഭുത അനാവരണ പരിപാടിയുമുണ്ടാവും.

deshabhimani

No comments:

Post a Comment