Sunday, October 20, 2013

നിധിവേട്ട പരിഹാസ്യം: സി പി ഐ

ഉത്തര്‍പ്രദേശിലെ ഉന്നാെവായില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം നടക്കുന്ന നിധിവേട്ട അശാസ്ത്രീയവും പരിഹാസ്യവുമാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. ഒരു സന്യാസിയുടെ സ്വപ്‌നത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഖനനപ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

ഖനനം തുടര്‍ന്നാല്‍ അതിന്റെ ചെലവ് മുഴുവന്‍ അതിന് നിര്‍ദേശം നല്‍കിയ കേന്ദ്രമന്ത്രിയില്‍ നിന്നും ഈടാക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. ഇത്തരം സാങ്കല്‍പികമായ ഒരു നിര്‍ദേശത്തെ തുടര്‍ന്ന് ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനത്തില്‍ പ്രസ്താവന അത്ഭുതം പ്രകടിപ്പിച്ചു,

വര്‍ണശേഖരത്തിനായി ഉത്ഖനനം ആരംഭിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉന്നാവോ ജില്ലയിലെ കോട്ടയ്ക്കടിയില്‍ 1,000 ടണ്‍ സ്വര്‍ണശേഖരമുണ്ടെന്ന് സന്ന്യാസി സ്വപ്‌നം കണ്ടതിന്റെ പേരില്‍ ഉത്ഖനനം ആരംഭിച്ചു. സന്യാസി പറഞ്ഞതുകൊണ്ടല്ല ഉന്നാവോയില്‍ സ്വര്‍ണത്തിനു വേണ്ടി കുഴിക്കുന്നതെന്ന വാദവുമായി യുപി സര്‍ക്കാര്‍  രംഗത്തെത്തിയിട്ടുണ്ട്.  പുരാവസ്തു വകുപ്പാണ്  ഉത്ഖനനം തുടങ്ങിയിരിക്കുന്നത്.  ഇപ്പോഴത്തെ വിലയനുസരിച്ച് ഏതാണ്ട് 31,000 കോടി രൂപയുടെ മൂല്യമുണ്ടാവും 1,000 ടണ്‍ സ്വര്‍ണശേഖരത്തിന്.  ഉന്നാവോയിലെ ദൗടിയാക്കല ഗ്രാമത്തില്‍ രജപുത്ര രാജാക്കന്മാര്‍ ആയിരം ടണ്‍ സ്വര്‍ണം നിക്ഷേപിച്ചിട്ടുണ്ടെന്ന് അവിടത്തെ പുരാതനമായ ശിവക്ഷേത്രത്തിലെ സന്യാസി ശോഭന്‍ സര്‍ക്കാരിന്റെ പ്രവചനത്തിനുപിന്നാലെ  ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഖനനമാരംഭിച്ചത്. പൂത്തിയാക്കാന്‍ ഒരു മാസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കെയാണ് ഫത്തേപൂര്‍ ജില്ലയിലെ ആദംപൂരില്‍ 2500 ടണ്‍ സ്വര്‍ണമുണ്ടെന്ന  അവകാശവാദവുമായി സ്വാമി വീണ്ടും ഇറങ്ങിയിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണം എടുത്തു സര്‍ക്കാരിനു കൈമാറണമെന്ന് രാജാ റാവു റാം ബക്‌സ് സിങ് തന്റെ സ്വപ്‌നത്തില്‍ വന്ന് അറിയിച്ചതായി  ഉന്നാവോയിലെ ശോഭന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി   ശോഭന്‍ സര്‍ക്കാര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനു കത്തയച്ചിരുന്നു.സ്വാമി കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഉന്നാവോയില്‍ ഖനനം തുടങ്ങിയത് വിമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ വാദവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. തങ്ങള്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അഭിപ്രായം തേടിയെന്നും അവിടെ സ്വര്‍ണം അല്ലെങ്കില്‍ വെള്ളി ലഭിക്കുമെന്നുമാണ് ജി എസ്‌ഐ പറയുന്നതെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.   വിവരം പുറത്തായതോടെ കോട്ട കാണാന്‍ ജനപ്രവാഹമാണ്. വെള്ളിയാഴ്ച ഭൂമി പൂജയോടെയാണ് ഉത്ഖനനം തുടങ്ങിയത്. സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശോധന. ലഖ്‌നൗവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉന്നാവോ ജില്ല. ഏതാണ്ട് 30 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ചെറുരാജ്യമായിരുന്നു ഇത്. 1857ലെ ലഹളയില്‍ ഝാന്‍സി റാണി ലക്ഷ്മി ഭായിയുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട് ഒളിവില്‍ കഴിഞ്ഞ രാജാ റാവു റാം ബക്‌സ് സിങിനെ ബ്രിട്ടീഷ് സൈന്യം പിടികൂടി തൂക്കിലേറ്റി. തന്റെ ഖജനാവിലെ സ്വര്‍ണശേഖരം ബ്രിട്ടീഷുകാര്‍ കൊള്ളയടിക്കാതിരിക്കാനാവും അവ കുഴിച്ചിട്ടതെന്ന് പിന്‍മുറക്കാര്‍ പറയുന്നു.

നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന രജപുത്ര നാട്ടുരാജാവ് രാജാ രാവു റാം ബക്ഷ് സിങിന്റെ ബന്ധുക്കള്‍ തങ്ങള്‍ക്കാണ് അതില്‍ അവകാശമുള്ളതെന്ന് ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചു. സന്യാസി പറഞ്ഞതുകൊണ്ടല്ല, തങ്ങള്‍ക്ക് തെളിവ് ലഭിച്ചതുകൊണ്ടാണ് ഖനനം നടത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത് ഇക്കാരണം കൊണ്ടുകൂടിയാണ്.

സ്വര്‍ണഇറക്കുമതിയാണ് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതുമൂലം വ്യാപാരക്കമ്മി കൂടിയ നിലയില്‍ തുടരുകയാണ്. 1,000 ടണ്‍ സ്വര്‍ണം കണ്ടെത്താനായാല്‍ ഇന്ത്യയുടെ സ്വര്‍ണഇറക്കുമതി കുറയ്ക്കാന്‍ കഴിയും. ഇന്ത്യ ഒരു വര്‍ഷം ഏതാണ്ട് 1,000 ടണ്ണിനടുത്ത് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്.

janayugom

No comments:

Post a Comment