Saturday, October 12, 2013

നീറ്റ ജലാറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി

കാതികൂടത്തെ നിറ്റജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ചാലക്കുടിപുഴയില്‍ നിന്നും നിറ്റാജലാറ്റിന്‍ എടുക്കുന്ന ജലത്തില്‍ ഡീസലും കരി ഓയിലും കലര്‍ന്നതിനാല്‍ ഉത്പാദനം നടത്താന്‍ കഴിയുന്നില്ലെന്നും തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്.

സമരക്കാരാണ് ജലം മലിനമാക്കിയതെന്നും കമ്പനി ആരോപിക്കുന്നു. ആഴ്ച്ചകള്‍ക്ക് മുമ്പ് നിറ്റാജലാറ്റിന്‍ സമീപത്തെ പാടങ്ങളിലേക്ക് വന്‍തോതില്‍ മാലിന്യം പുറന്തള്ളിയിരുന്നു. പാടത്ത് കെട്ടികിടന്ന ഈ മാലിന്യം കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചാലുകീറി കമ്പനി ജലമെടുക്കുന്ന ചാലക്കുടി പുഴയുടെ ഭാഗത്തെക്ക് ഒഴുക്കുകയായിരുന്നു. നേരത്തെ കമ്പനി ചാലക്കുടി പുഴയിലെക്ക് മാലിന്യമൊഴുക്കുന്ന പൈപ്പില്‍ നാട്ടുകാര്‍ തടസ്സമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി കാതികൂടത്തെ നിറ്റയുടെ പ്ലാന്റില്‍ ഭാഗീകമായി മാത്രമേ ഉല്‍പാദനം നടത്തിയിരുന്നുള്ളു.

deshabhimani

No comments:

Post a Comment