Friday, October 11, 2013

സമാധാന നൊബേല്‍ രാസായുധ നിരോധന സംഘടനയ്ക്ക്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നെതര്‍ലാന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒപിസിഡബ്ലു എന്ന രാസായുധ നിരോധന സംഘടനയ്ക്ക് ലഭിച്ചു. ലോക രാജ്യങ്ങള്‍ക്കിടയിലെ രാസായുധ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന 1997ലാണ് രൂപീകരിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള 189 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.

രാസായുധ നിരായുധീകരണ രംഗത്തെ സംഘടനയുടെ പരിശ്രമങ്ങള്‍ മാനിച്ചാണ് പുരസ്കാരം നല്‍കിയത്. സിറിയയില്‍ ഒപിസിഡബ്ലുവിന്റെ നേതൃത്വത്തിലാണ് രാസായുധ പരിശോധന നടന്നത്. സംഘടന സിറിയയില്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തി.

അമേരിക്കയെയും റഷ്യയെയും പുരസ്കാര സമിതി വിമര്‍ശിച്ചു. രാസായുധ നശീകരണത്തിനുള്ള അന്ത്യശാസനം പാലക്കാഞ്ഞതിനാണ് ഇരു രാജ്യങ്ങളെയും സമിതി വിമര്‍ശിച്ചത്. 2012 ഏപ്രിലായിരുന്നു രാസായുധ നിരായുധീകരണത്തിനുള്ള അവസാന സമയം.

deshabhimani

No comments:

Post a Comment