Saturday, October 19, 2013

കുടിയേറ്റ തൊഴിലാളികള്‍ ബാധ്യതയല്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ആഭ്യന്തര തൊഴിലാളികളുടെ അനിയന്ത്രിതമായ നഗരങ്ങളിലേക്കുള്ള  കുടിയേറ്റം ബാധ്യത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തെ നിരാകരിച്ച് യു എന്‍ റിപ്പോര്‍ട്ട്. ആഭ്യന്തര മൊത്ത ഉല്‍പ്പാദന വളര്‍ച്ചയില്‍ (ജി ഡി പി ) കുടിയേറ്റ തൊഴിലാളികളും മറ്റും വലിയ സംഭാവനയാണ് നല്‍കുന്നതെന്നും യുനസ്‌കോ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലേക്ക് തൊഴിലന്വേഷിച്ച് വരുന്നവരെ ഭാരമായും മറ്റും കാണുന്ന രീതി ശരിയല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിര്‍മ്മാണ മേഖലയിലും മറ്റ് അസംഘടിത മേഖലകളിലും കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന ഇവര്‍ ജി ഡി പി വളര്‍ച്ചയില്‍ പ്രമുഖ പങ്കാണ് വഹിക്കുന്നത്. ഏറ്റവും അപരിഷ്‌കൃതമായ സാഹചര്യത്തിലും , ഹീനമായ ജോലികളും ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ പരിഷ്‌കൃതര്‍ ചെയ്യാന്‍ മടിക്കുന്ന പല ജോലികളും ചെയ്യുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഭരണകൂടങ്ങള്‍ മുന്തിയ പരിഗണന നല്‍കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം വന്‍തോതില്‍ ഉയരുകയാണ്. ഇന്ത്യയില്‍ സൂറത്തിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നതെന്നും (58 ശതമാനം ) തൊട്ടുപുറകില്‍ മുംബൈയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

janayugom

No comments:

Post a Comment