Thursday, June 11, 2009

ആ 12 കോടി ഇതാ ഇവിടെ

മലബാര്‍ ക്യാന്‍സര്‍സെന്ററിന് കനേഡിയന്‍ കമ്പനിയായ ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ എവിടെ എന്ന് ഇപ്പോഴും ചോദിക്കുന്നവര്‍ സ്വയം വിഡ്ഡിവേഷമണിയുന്നു.

കോടിയേരി അന്തോളിമലയില്‍ 25.5 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച മനോഹരമായ ആശുപത്രിയും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയത് കനേഡിയന്‍ കമ്പനി നല്‍കിയ തുക ഉപയോഗിച്ചാണ്. അര്‍ബുദരോഗ ചികിത്സാരംഗത്ത് ഉത്തരകേരളത്തിന്റെ പ്രതീക്ഷയായ ആശുപത്രിക്ക് 1998 ഏപ്രില്‍ 20നാണ് ശിലയിട്ടത്. 84,540 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ആശുപത്രിക്കായി കനേഡിയന്‍ കമ്പനിയുടെ സഹായത്തോടെ ആദ്യം നിര്‍മിച്ചത്. അഞ്ചരകോടി രൂപയാണ് കെട്ടിടത്തിന് ചെലവായത്. ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കി 2000 നവംബര്‍ 21ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ ആശുപത്രി നാടിന് സമര്‍പ്പിക്കുമ്പോള്‍ 5.7 കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ആശുപത്രിയില്‍ സജ്ജമാക്കി. മാമോഗ്രാഫിമെഷീന്‍-40 ലക്ഷം, അള്‍ട്രാസൌണ്ട് സ്കാനര്‍-25 ലക്ഷം, ഓപ്പറേഷന്‍ തിയേറ്റര്‍-60 ലക്ഷം എന്നിവയൊക്കെ കനേഡിയന്‍ സഹായത്തോടെയാണ് സ്ഥാപിച്ചത്. ഇതിനുപുറമെ എക്സ്റേ മെഷീനുകള്‍, ഹെമറ്റോളജി ആന്‍ഡ് ബയോകെമിക്കല്‍ ലാബ്, പാത്തോളജി ലാബ്, സൈറ്റോളജി, ഹിസ്റ്റോപാത്തോളജി വിഭാഗങ്ങള്‍, ആശുപത്രിക്കാവശ്യമായ ഫര്‍ണിച്ചര്‍, 110 കെവി ട്രാന്‍സ്ഫോമര്‍, ജനറേറ്റര്‍ തുടങ്ങി അടിയന്തര ആവശ്യമുള്ള സംവിധാനങ്ങള്‍ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയതും കനേഡിയന്‍ സഹായത്തോടെതന്നെ. കെട്ടിടത്തില്‍ എട്ട് ഒപി മുറികളും എണ്‍പതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വാര്‍ഡും ഇരുപത്തഞ്ചോളം രോഗികള്‍ക്കായുള്ള ഡേ കീമോതെറാപ്പിവാര്‍ഡും കനേഡിയന്‍ സഹായത്തോടെ ഉദ്ഘാടനത്തിന് മുമ്പേ സജ്ജീകരിച്ചു. ബയോമെഡിക്കല്‍വേസ്റ്റ് കത്തിക്കാനുള്ള ഇന്‍സിനറേറ്റര്‍, വെന്റിലേറ്റര്‍ സജ്ജീകരണത്തോടെയുള്ള സര്‍ജിക്കല്‍ ഐസിയു, ട്രീറ്റ്മെന്റ്പ്ളാന്റ് തുടങ്ങിയവയും ആദ്യഘട്ടത്തില്‍ ആശുപത്രിയിലുണ്ടായിരുന്നു. ആദ്യഘട്ട സഹായത്തില്‍നിന്ന് എണ്‍പത് ലക്ഷം രൂപ ഉപയോഗിച്ചാണ് എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ആധുനികസജ്ജീകരണത്തോടെയുള്ള രക്തബാങ്കടക്കം ഒരുക്കിയത്.

കണ്‍മുന്നിലുള്ള ഈ സത്യം സൌകര്യപൂര്‍വം മറച്ചുവച്ചാണ് ക്യാന്‍സര്‍സെന്ററിന് ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ എവിടെപ്പോയെന്നതിന് ഉത്തരമില്ലെന്ന നുണ മലയാളമനോരമ ബുധനാഴ്ച ഒന്നാംപേജില്‍ നിരത്തിയത്. സിബിഐ കണ്ടെത്തല്‍ എന്ന ലേബലൊട്ടിച്ചാണ് പെരുംനുണ പ്രസിദ്ധീകരിച്ചത്. വികസനരംഗത്ത് വന്‍ മുന്നേറ്റമാണ് എംസിസിയുണ്ടാക്കിയത്. 2.67 കോടിരൂപ ചെലവില്‍ 2005 ഡിസംബറില്‍ റേഡിയോതെറാപ്പി സംവിധാനം വന്നു. 2008 ഏപ്രില്‍ 19ന് 5.3 കോടി രൂപ ചെലവില്‍ ക്യാന്‍സര്‍രോഗ ചികിത്സക്കാവശ്യമായ ഹൈസ്പീഡ് സ്പൈറല്‍ സിടി സ്കാനര്‍, റേഡിയോതെറാപ്പി സിമുലേറ്റര്‍, ബ്രാക്കിതെറാപ്പി എന്നീ ആധുനികഉപകരണങ്ങളടങ്ങിയ ഇമേജിയോളജി യൂണിറ്റും സജ്ജമാക്കി. രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള ബ്ളഡ്കോമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റുള്ള അപൂര്‍വം സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണിത്. അടുത്തകാലത്തായി ഒരു ആമ്പുലന്‍സും മറ്റൊരു വാഹനവും എംസിസിക്ക് സര്‍ക്കാര്‍ അനുവദിച്ചു.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വളര്‍ച്ചയുടെ പടവുകളില്‍

വിവാദങ്ങള്‍ക്കിടയിലും അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമാവുകയാണ് മലബാര്‍ ക്യാന്‍സര്‍സെന്റര്‍. കൂടുതല്‍ ഡോക്ടര്‍മാരും സൌകര്യങ്ങളുമായി വികസനത്തിന്റെ പടവുകളിലാണിന്ന് ഈ ആതുരാലയം. സ്ഥിരം സര്‍ജനും റേഡിയോതെറാപ്പിസ്റ്റും ചൊവ്വാഴ്ച ആശുപത്രിയില്‍ ചാര്‍ജെടുത്തു. അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മസ്കുലോസ്കെലിറ്റല്‍ ഓങ്കോളജി ആന്‍ഡ് ജനിറ്റോ യൂറിനറി ഓങ്കോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി സതീശന്‍ ചീഫ് കസള്‍ട്ടന്റും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവനായും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം ഗീത റേഡിയേഷന്‍ വിഭാഗം കസള്‍ട്ടന്റായുമാണ് ചുമതലയേറ്റത്. ഹെല്‍ത്ത് സര്‍വീസിലെ ഡോ. എം വിനോദ്കുമാര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലും ഡോ. എം ദിനേശന്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റേഡിയേഷന്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. അജയകുമാര്‍ ആര്‍സിസിയിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. എസ് പരമേശ്വരന്‍ എന്നിവര്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലും മുന്‍ ഡയറക്ടറും ആര്‍സിസി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഇഖ്ബാല്‍അഹമ്മദ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലും വിസിറ്റിങ് കസള്‍ട്ടന്റായി എത്തുന്നു.

രോഗികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. ആശുപത്രിയിലെ സൌകര്യങ്ങളും വിപുലപ്പെടുത്തുകയാണ്. ക്യാന്‍സര്‍ സെന്ററിനോടനുബന്ധിച്ച് 1.71 കോടി രൂപ ചെലവില്‍ പണിയുന്ന നേഴ്സിങ് ഹോസ്റ്റലിന്റെയും 1.33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സിന്റെയും പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള കാന്റീന്‍കെട്ടിടത്തിന്റെ പണിയും പുരോഗമിക്കുന്നു. ഇതിന് പുറമെ 4.5 കോടി രൂപ ചെലവില്‍ ഐപി ബ്ളോക്ക് പണിയാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയെ വിവാദങ്ങളില്‍ മുക്കി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് എംസിസിയുടെ വളര്‍ച്ച. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ തുടക്കമിട്ട ആശുപത്രി വൈദ്യുതിവകുപ്പില്‍നിന്ന് സമീപകാലത്താണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. .കഴിഞ്ഞ ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിന് പത്തു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 140 കിടക്കകളുള്ള ആശുപത്രിയാക്കി വികസിപ്പിക്കുന്നതിനാണ് തുക വകയിരുത്തിയത്. ക്യാന്‍സര്‍സെന്ററിനോട് അനുബന്ധമായി നേഴ്സിങ്, റേഡിയോതെറാപ്പി കോഴ്സുകള്‍ ആരംഭിക്കാനും ശ്രമം നടക്കുന്നുണ്ട്. ഉത്തരകേരളത്തിലെ പാവപ്പെട്ട അര്‍ബുദരോഗികളുടെ തണലാണിന്ന് ഈ ആശുപത്രി. ക്യാന്‍സര്‍ രോഗികള്‍ക്കായി ആശുപത്രി സ്ഥാപിച്ചതിന് പിണറായി വിജയനെ കേസില്‍കുടുക്കി വേട്ടയാടുമ്പോള്‍ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവരും പ്രതിപക്ഷവും കാണാതെ പോകുന്നത് സാധാരണക്കാരായ രോഗികളുടെ കണ്ണീരാണ്.

കടപ്പാട്: ദേശാഭിമാനി

1 comment:

  1. മലബാര്‍ ക്യാന്‍സര്‍സെന്ററിന് കനേഡിയന്‍ കമ്പനിയായ ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ എവിടെ എന്ന് ഇപ്പോഴും ചോദിക്കുന്നവര്‍ സ്വയം വിഡ്ഡിവേഷമണിയുന്നു.

    ReplyDelete