Thursday, September 22, 2011

ആരോഗ്യമില്ലാത്തവരാണ് മരിക്കുന്നതെന്ന് മന്ത്രി

എലിപ്പനി ബാധിച്ച് രോഗികള്‍ മരിക്കുന്നത് അവര്‍ക്ക് ആരോഗ്യമില്ലാത്തതിനാലാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. എലിപ്പനി ബാധിച്ച് രോഗികള്‍ മരിച്ചുവീഴുന്നത് സര്‍ക്കാരിന്റെ കുറവുകൊണ്ടല്ലെന്നു സ്ഥാപിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിശദീകരണം. എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായാല്‍ ഡയാലിസിസ് നടത്തണം. അതിനവര്‍ക്ക് ആരോഗ്യമില്ല. ഇത് മരണനിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഗുരുതരാവസ്ഥയിലായ ശേഷമാണ് രോഗികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എത്തുന്നത്. അതും മരണത്തിനു കാരണമാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ , രോഗലക്ഷണം കണ്ട പ്രദേശങ്ങളില്‍ അതത് സമയം ഇടപെടുന്നതില്‍ ആരോഗ്യവകുപ്പ് വരുത്തിയ വീഴ്ചയെ കുറിച്ച് സര്‍ക്കാര്‍ മൗനംപാലിക്കുന്നു.

deshabhimani 220911

2 comments:

  1. എലിപ്പനി ബാധിച്ച് രോഗികള്‍ മരിക്കുന്നത് അവര്‍ക്ക് ആരോഗ്യമില്ലാത്തതിനാലാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. എലിപ്പനി ബാധിച്ച് രോഗികള്‍ മരിച്ചുവീഴുന്നത് സര്‍ക്കാരിന്റെ കുറവുകൊണ്ടല്ലെന്നു സ്ഥാപിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിശദീകരണം

    ReplyDelete
  2. മരിച്ചുവീഴുന്നതെല്ലാം. സര്‍ക്കാരിന്റെ കുറവുകൊണ്ടാണ്. അല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. സര്‍ക്കാരിന് കുറവില്ലെങ്കില്‍ ആരും മരിക്കില്ല. ഇപ്പോഴുള്ളത് അന്തകസര്‍ക്കാരാണ്. കുറെ മരിക്കുമ്പം ജനങ്ങള്‍ മനസ്സിലാക്കട്ടെ.

    ReplyDelete