ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ മര്‍ഡോക്കിനെയാണ് മാതൃകയാക്കുന്നത്. മാധ്യമസ്വാതന്ത്ര്യം മാധ്യമവിചാരണയിലേക്ക് അതിരുകടക്കുന്നു. അണ്ണ ഹസാരെയെ കൊണ്ടാടിയവര്‍ അവരുടെ സംഘത്തിലെ ചിലര്‍ അഴിമതിക്കാരാണെന്ന് വന്നപ്പോള്‍ വേണ്ടവണ്ണം റിപ്പോര്‍ട്ട് ചെയ്തില്ല. തങ്ങളുടെ പ്രവൃത്തികൂടി ലോക്പാല്‍ പരിധിയില്‍പെടുത്തി അന്വേഷിക്കട്ടെ എന്നു പറയാനുള്ള ആര്‍ജവമാണ് മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ്് കെ എന്‍ ബാബു അധ്യക്ഷനായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, അവാര്‍ഡ് ജേതാവ് എം ബി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
deshabhimani 060312
മാധ്യമപ്രവര്‍ത്തകന്‍ വേട്ടക്കാരനാകാമോ എന്ന് ഗൗരവമായി ചിന്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . മാധ്യമലോകം വേട്ടയാടിയതിനെക്കുറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുകയുണ്ടായി. ഇത് ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. പത്രക്കാരന്റെ റോള്‍ വേട്ടക്കാരന്റേതാണെന്ന് ഏതെങ്കിലും പൊതുപ്രവര്‍ത്തകന് തോന്നിയിട്ടുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ പാമ്പന്‍ മാധവന്‍ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ReplyDelete