Tuesday, March 6, 2012

അപവാദപ്രചാരണങ്ങള്‍ക്കുപിന്നില്‍ ഗൂഢലക്ഷ്യം: എസ്എഫ്ഐ

തൊടുപുഴ: മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക്, എന്‍ജിനിയറിങ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെക്കുറിച്ചും പുരോമഗന വിദ്യാര്‍ഥി പ്രസ്ഥാനത്തെക്കുറിച്ചും നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്കുപിന്നില്‍ ഈ സ്ഥാപനങ്ങളിലെ എസ്എഫ്ഐ പ്രസ്ഥാനത്തെയും സ്ഥാപനത്തെയും തകര്‍ക്കുവാനുള്ള ഗൂഡലക്ഷ്യമാണുള്ളതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മേല്‍പ്പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലുമുള്ള വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എസ്എഫ്ഐ പ്രവര്‍ത്തകരാണ്. ഇതില്‍ വിളറിപൂണ്ട അംഗബലത്തില്‍ കുറവുള്ള കെഎസ്യു, എബിവിപി പ്രവര്‍ത്തകരാണ് കാമ്പസില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്നത്. എസ്എഫ്ഐ നിയന്ത്രണത്തിലുള്ള കോളജില്‍ ആര്‍ട്സ് ഡേ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരെ തടയാന്‍ ശ്രമിച്ചതിനാണ് കഴിഞ്ഞ ദിവസം പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതും മര്‍ദ്ദിച്ചതും. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ ഇടപെടലിന്റെ ഭാഗമായാണ് ഇത് നടന്നത്.

എന്നാല്‍ ഇതുമായി യാതൊരുവിധബന്ധവുമില്ലാതിരുന്ന എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ടാക്സി വാഹനത്തിലെത്തിയ ഗുണ്ടകള്‍ മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് സാരമായ പരിക്കേറ്റു. വിവരമറിഞ്ഞ് ആളുകള്‍ സംഘടിച്ചതോടെ അമിതവേഗതയില്‍ തൊടുപുഴഭാഗത്തേക്ക് ഓടിച്ചുപോയ വാഹനം പിന്നീട് പി ടി തോമസ് എംപിയുടെ വീടിനുമുന്‍പില്‍ നാട്ടുകാര്‍ കാണുകയുണ്ടായി. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ കാഞ്ഞാര്‍ പൊലീസ് കോണ്‍ഗ്രസിന്റെ ചട്ടുകമായി മാറിയാതായും ആക്ഷേപമുണ്ട്. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഈ സ്ഥാപനങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് സ്വകാര്യമേഖലക്ക് സഹായം ചെയ്യുന്നതിനുവേണ്ടിയാണെന്ന് എസ്്എഫ്ഐ ജില്ലാ പ്രസിഡന്റ് മജു ജോര്‍ജും സെക്രട്ടറി ജോബി ജോണിയും പറഞ്ഞു.

ഇടുക്കി എന്‍ജിനിയറിങ് കോളേജില്‍ വീണ്ടും കെഎസ്യു-എംഎസ്എഫ് അക്രമം

ചെറുതോണി: ഇടുക്കി എന്‍ജിനയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കെഎസ്യു-എംഎസ്എഫ് ആക്രമണം. മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ജിതിനെ ക്രൂരമായി മര്‍ദിച്ചു. ഞായാറാഴ്ച കോളേജില്‍ നടന്ന കായിക മത്സരങ്ങളില്‍ പങ്കെടുത്തശേഷംഹോസ്റ്റലിലേക്ക് മടങ്ങാന്‍ ബൈക്കില്‍ കയറിയപ്പോഴായിരുന്നു മര്‍ദനം. എംഎസ്എഫിന്റെ നേതാവായ യാസിറാണ് ഒരു പ്രകോപനമില്ലാതെ ജിതിനെ കൈയേറ്റം ചെയ്തത്. തലക്കും താടിയെല്ലിനും പരിക്കേറ്റ ജിതിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാസിറിനെ അറസ്റ്റുചെയ്യണമെന്നും കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പഠിപ്പു മുടക്കി സമരം നടത്തി.

കോളേജിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ മുഖ്യ സൂത്രധാരനായ യാസിര്‍ കഴിഞ്ഞ നാല് വര്‍ഷമായി കോളേജില്‍ ഉണ്ടായിട്ടുള്ള എല്ലാ സംഘര്‍ഷങ്ങളിലും ഒന്നാം പ്രതിയാണ്. കുറ്റകൃത്യപശ്ചാത്തലമുള്ള ഇയാള്‍ മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നാണ് സൂചന. മലപ്പുറത്ത് എന്‍ഡിഎഫിന്റെ പോപ്പുലര്‍ ഫ്രണ്ടിന്റെയും ഇടുക്കിയില്‍ എംഎസ്എഫിന്റെയും പ്രവര്‍ത്തകനായ ഇയാള്‍ക്കെതിരെ വ്യാപകമായ പരാതികളാണ് വിദ്യാര്‍ഥികള്‍ക്കിടയിലുള്ളത്. എംഎസ്എഫിന്റെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് കെഎസ്യുവാണ്. മലപ്പുറത്തെ ചില വിദ്യാര്‍ഥികള്‍ താമസിക്കുന്ന ചെറുതോണിയിലെ ചില ഹോസ്റ്റലുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതായി പൊലീസിന്് വിവരം ലഭിച്ചിരുന്നു. കുറ്റക്കാരനായ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്ന പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെയും പ്രതിഷേമുയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന പാര്‍ടിയുടെ വിദ്യാര്‍ഥിസംഘടനയുടെ നേതാവായതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ നടപടിയെടുക്കാത്തത്. ഇയാളെ സസ്പെന്‍ഡ് ചെയ്യാത്തപക്ഷം ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ കോളേജ്് യൂണിറ്റ് കമ്മിറ്റിയും ഏരിയ കമ്മിറ്റിയും അറിയിച്ചു.

deshabhimani 060312

3 comments:

  1. മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക്, എന്‍ജിനിയറിങ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെക്കുറിച്ചും പുരോമഗന വിദ്യാര്‍ഥി പ്രസ്ഥാനത്തെക്കുറിച്ചും നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്കുപിന്നില്‍ ഈ സ്ഥാപനങ്ങളിലെ എസ്എഫ്ഐ പ്രസ്ഥാനത്തെയും സ്ഥാപനത്തെയും തകര്‍ക്കുവാനുള്ള ഗൂഡലക്ഷ്യമാണുള്ളതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

    ReplyDelete
  2. അഷറഫിന് സ്മരണാഞ്ജലി

    തലശേരി: കേരളത്തിലെ ആദ്യകലാലയ രക്തസാക്ഷി അഷറഫിന് നാടിന്റെ സ്മരണാഞ്ജലി. ബ്രണ്ണന്‍കോളേജില്‍ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഷറഫിന്റെ മുപ്പത്തെട്ടാമത് രക്തസാക്ഷിദിനം ആചരിച്ചു. കുത്തേറ്റുവീണ ബ്രണ്ണനിലും തലശേരി ടൗണിലും അനുസ്മരണയോഗം ചേര്‍ന്നു. ബ്രണ്ണനില്‍ വിദ്യാര്‍ഥിറാലിക്ക് ശേഷം ചേര്‍ന്ന അനുസ്മരണയോഗം എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി പി പി സുമോദ് ഉദ്ഘാടനംചെയ്തു. സരയൂവിജയന്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി വി കെ സനോജ്, ബി ഷംസുദ്ദീന്‍ , റോബര്‍ട്ട്ജോര്‍ജ്, എ വിപിനേഷ്, എ കെ ഷിനില്‍ എന്നിവര്‍ സംസാരിച്ചു. അഷറഫ്ട്രോഫിക്കായുള്ള ക്രിക്കറ്റ് മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി. തലശേരി ടൗണില്‍ വിദ്യാര്‍ഥികള്‍ റാലി നടത്തി. ക്രൈസ്റ്റ്കോളേജില്‍നിന്നാരംഭിച്ച് പുതിയസ്റ്റാന്റില്‍ സമാപിച്ചു. പുതിയബസ്സ്റ്റാന്‍ഡില്‍ അനുസ്മരണയോഗം എസ്എഫ്ഐ അഖിലേന്ത്യ ജോ. സെക്രട്ടറി വി ശിവദാസന്‍ ഉദ്ഘാടനംചെയ്തു. പി പി വൈശാഖ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍ , വി കെ സനോജ്, ബി ഷംസുദ്ദീന്‍ , സുഷാദ് എന്നിവര്‍ സംസാരിച്ചു. മമ്പറംടൗണില്‍ അനുസ്മരണയോഗവും പ്രകടനവും നടന്നു. പി എം അഖില്‍ , രാഹുല്‍ എന്നിവര്‍ സംസാരിച്ചു. പുറക്കളം ഐഎച്ച്ആര്‍ഡി കോളേജില്‍ ശരത്ലാല്‍ , സുധീര്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete
  3. വയനാട് എന്‍ജിനീയറിങ് കോളേജ് കാമ്പസില്‍ വീണ്ടും എംഎസ്എഫ് ഗുണ്ടാവിളയാട്ടം. കാമ്പസില്‍ നിന്നും പുറത്തുനിന്നും വന്ന എംഎസ്എഫ്-യൂത്ത്ലീഗ് അക്രമികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് തെരഞ്ഞെടുപ്പിന് ശേഷം വലിയ അക്രമമാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ കാമ്പസില്‍ നടത്തിയിരുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകരെ തെരഞ്ഞ്പിടിച്ച് മര്‍ദിക്കുകയും കൊടി തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ അക്രമണം. എസ്എഫ്ഐ പ്രവര്‍ത്തകരെ തെരഞ്ഞ്പിടിഞ്ഞ് ക്ലാസില്‍ കയറി അക്രമിക്കുകയായിരുന്നു. പ്രാദേശിക ലീഗ്-യൂത്ത്ലീഗ് നേതാക്കളുടെ പിന്തുണയോടെ നടന്ന അക്രമത്തില്‍ വിദ്യാര്‍ഥിനികള്‍ക്കകം പരിക്കേറ്റിട്ടുണ്ട്. മനോജ്, ലെവിന്‍ , സുമേഷ്, അരുണ്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എംഎസ്എഫ് അക്രമത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.

    ReplyDelete