Tuesday, March 6, 2012

അവകാശങ്ങള്‍ക്കായി സ്ത്രീകളുടെ റാലി

പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ ഉടന്‍ പാസാക്കി നടപ്പാക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളുന്നയിച്ച് വിവിധ വനിതാ സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയില്‍ റാലി നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ , എന്‍എഫ്ഐഡബ്ല്യു, സിഡബ്ല്യുഡിഎസ്, പിഎംഎസ്, വൈഡബ്ല്യുസിഎ തുടങ്ങി 13 വനിതാ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു റാലി. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്തു.

പൊതുവിതരണ സംവിധാനത്തിന് തുക വകയിരുത്താത്ത ഡല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സാധാരണ വീട്ടമ്മമാര്‍വരെ റാലിയില്‍ പ്രസംഗിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ 250 കോടി രൂപമുതല്‍ 3500 കോടിവരെ പൊതുവിതരണ സംവിധാനത്തിനായി ചെലവഴിക്കുമ്പോള്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ കേവലം 4.26 കോടി രൂപയാണ് ഈയിനത്തില്‍ വകയിരുത്തിയത്്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, സ്ത്രീത്തൊഴിലാളികളുടെ തൊഴിലവകാശങ്ങളും മറ്റ് സാമൂഹ്യക്ഷേമ അവകാശങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും റാലിയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റാലിയില്‍ പങ്കെടുത്തവര്‍ കലാപരിപാടികളും അവതരിപ്പിച്ചു.
 
deshabhimani 060312

1 comment:

  1. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ ഉടന്‍ പാസാക്കി നടപ്പാക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളുന്നയിച്ച് വിവിധ വനിതാ സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയില്‍ റാലി നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ , എന്‍എഫ്ഐഡബ്ല്യു, സിഡബ്ല്യുഡിഎസ്, പിഎംഎസ്, വൈഡബ്ല്യുസിഎ തുടങ്ങി 13 വനിതാ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു റാലി. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്തു.

    ReplyDelete