Friday, October 12, 2012

ആര്‍എസ്എസും ചില മാധ്യമങ്ങളും കള്ളം പ്രചരിപ്പിക്കുന്നു: സിപിഐ എം


സമാധാനയോഗത്തിന് പിന്നാലെ സിപിഐ എം ആക്രമണം നടത്തിയെന്ന ആര്‍എസ്എസ് പ്രചാരണവും പത്രവാര്‍ത്തകളും വസ്തുതാവിരുദ്ധമാണെന്ന് സിപിഐ എം കഞ്ഞിക്കുഴി ഏരിയകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മുഹമ്മ പുത്തനങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പുഷ്കരന്റെ വീടാക്രമിച്ച് അമ്മയെയും ഭാര്യയെയും ആറുമാസം പ്രായമായ കുഞ്ഞിനെയും സിപിഐ എം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് പ്രചാരണം. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ആര്‍എസ്എസ് ലേബലില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എന്തുസംഭവിച്ചാലും അത് സിപിഐ എം അക്രമമായി ചിത്രീകരിക്കുന്നത് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ്. നാട്ടില്‍ സംഘര്‍ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍എസ്എസ് ജില്ലാ ബുദ്ധികേന്ദ്രമാണ് കള്ളപ്രചാരണത്തിന് പിന്നില്‍.

ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ സമാധാനത്തിന് തീരുമാനം കൈക്കൊണ്ടശേഷം അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുക സിപിഐ എം നിലപാടല്ല. പാര്‍ടിയുടെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടെ ആര്‍എസ്എസുകാര്‍ ആക്രമിച്ചശേഷവും നാട്ടില്‍ സമാധാനത്തിന് നിലകൊണ്ടത് സിപിഐ എം ആണെന്ന കാര്യം ജനങ്ങള്‍ക്കും പൊലീസ് അധികൃതര്‍ക്കും നന്നായി അറിയാം. ഇപ്പോഴത്തെ സംഭവത്തിന്റെ നിജസ്ഥിതി നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബോധ്യമുള്ളതാണ്. സാധാരണ മനുഷ്യരുടെ ജീവിതപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിന് അക്രമമല്ല ജോലി. ആര്‍എസ്എസിന് അക്രമം മാത്രമാണ് നിലനില്‍പ്പിനുള്ള വഴിയെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സെക്രട്ടറി സി കെ ഭാസ്കരന്‍ പറഞ്ഞു.

deshabhimani 121012

1 comment:

  1. സമാധാനയോഗത്തിന് പിന്നാലെ സിപിഐ എം ആക്രമണം നടത്തിയെന്ന ആര്‍എസ്എസ് പ്രചാരണവും പത്രവാര്‍ത്തകളും വസ്തുതാവിരുദ്ധമാണെന്ന് സിപിഐ എം കഞ്ഞിക്കുഴി ഏരിയകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മുഹമ്മ പുത്തനങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പുഷ്കരന്റെ വീടാക്രമിച്ച് അമ്മയെയും ഭാര്യയെയും ആറുമാസം പ്രായമായ കുഞ്ഞിനെയും സിപിഐ എം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് പ്രചാരണം. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ആര്‍എസ്എസ് ലേബലില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എന്തുസംഭവിച്ചാലും അത് സിപിഐ എം അക്രമമായി ചിത്രീകരിക്കുന്നത് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ്. നാട്ടില്‍ സംഘര്‍ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍എസ്എസ് ജില്ലാ ബുദ്ധികേന്ദ്രമാണ് കള്ളപ്രചാരണത്തിന് പിന്നില്‍.

    ReplyDelete