Saturday, September 12, 2009

മനോരമയുടെ വീരനായകന്‍

ആയി സജി മനോരമയുടെ വീരനായകന്‍

അറസ്റ്റിലായ ഗുണ്ടാത്തലവന്‍ പാലാ ഇടപ്പാടി ഇഞ്ചിയില്‍ സജി എന്ന ആയി സജി (36) നാലുവര്‍ഷം മുമ്പ് മലയാളമനോരമയ്ക്ക് സൂപ്പര്‍ഹീറോ. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആക്രമണം, സ്പിരിറ്റ് കടത്തല്‍, മോഷണം തുടങ്ങി ഇരുപതോളം കേസിലെ പ്രധാന പ്രതിയായ സജിയുടെ ബഹുവര്‍ണചിത്രങ്ങളോടെ 2005 ആഗസ്ത് 28 ലെ വാരാന്തപ്പതിപ്പിലാണ് മനോരമ വീരകഥയെഴുതിയത്. അതേ മനോരമ വ്യാഴാഴ്ച സജിയുടെ അറസ്റ്റിനെത്തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ എന്ന വിശേഷണത്തോടെ വാര്‍ത്ത നല്‍കി.

കളമശ്ശേരി ഏലൂരില്‍ ഒളിവില്‍ കഴിഞ്ഞ സജി 2003 ഫെബ്രുവരിയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി. നട്ടെല്ലിനു പരിക്കേറ്റ് അരയ്ക്കുകീഴെ തളര്‍ന്നുപോയി ചികിത്സയില്‍ കഴിയുമ്പോഴാണ് മനോരമ സജിയുടെ കണ്ണീര്‍ക്കഥ എഴുതിയത്. പല പോസിലുള്ള സജിയുടെ എട്ടു ചിത്രംസഹിതം കവര്‍സറ്റോറിയായി ഒന്നരപ്പേജാണ് വീരകഥ നിറഞ്ഞൊഴുകിയത്.

കൊടുംക്രൂരതകള്‍ക്കൊടുവില്‍ അരയ്ക്കുകീഴെ തളര്‍ന്ന് ശയ്യാവലംബിയായ സജി എല്ലാം അവസാനിപ്പിച്ച് നല്ലവനായി എന്ന മട്ടിലായിരുന്നു റിപ്പോര്‍ട്ട്. ജന്മനാ ശുദ്ധനായ സജി മറ്റാരുടെയോ പ്രേരണയില്‍ കുറ്റവാളിയായി എന്നാണ് കഥ. പാലായിലെ ഓട്ടോ ഡ്രൈവര്‍ പ്രിന്‍സിനെ അടിച്ചുകൊന്ന കേസില്‍ പ്രതിയായ സജിയെ കുറ്റവിമുക്തനുമാക്കുന്നു. പാലാരിവട്ടം പൈപ്പ് ലൈനില്‍ പൊലീസിനുനേരെ നിറയൊഴിച്ച് സജി രക്ഷപ്പെട്ടത് വീരചരിതമായി വിളമ്പുന്നു. സ്പിരിറ്റ് ലോറിയുമായി വരുമ്പോള്‍ കല്‍പ്പറ്റയില്‍ ഡിവൈഎസ്പിക്കു നേരെ തോക്കുചൂണ്ടിയത് എല്ലാം അവസാനിപ്പിച്ച് ജീവിക്കാനായിരുന്നു എന്ന് സജിയുടെ പക്ഷത്തു നിന്നു ന്യായംപറയാനും മനോരമ മടിച്ചില്ല. എന്നാല്‍ ഇയാള്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതാവായിരുന്നു എന്ന കാര്യം ലേഖനത്തില്‍ മറച്ചു.

ഏറ്റുമാനൂര്‍ ക്ഷേത്ര മോഷണക്കേസ് പ്രതിയെയും മനോരമ ഇങ്ങനെ വെള്ളപൂശിയിരുന്നു. ഇതൊക്കെ അനുഭവിക്കാന്‍മാത്രം താന്‍ എന്തു തെറ്റുചെയ്തു എന്ന സജിയുടെ ചോദ്യം ഉറക്കെ ചോദിച്ചാണ് ലേഖനം അവസാനിപ്പിക്കുന്നത്. 'ഇല്ല, ഞാന്‍ ആരെയും കൊന്നിട്ടില്ല, ക്വട്ടേഷന്‍ പിടിച്ച് തല്ലിയിട്ടില്ല. അമ്പതോളം തവണ സ്പിരിറ്റ് കടത്തിയിട്ടുണ്ട്'. ഇത് മനോരമയുടെ നോട്ടത്തില്‍ തെറ്റല്ല. ആയി സജി എല്ലാം അവസാനിപ്പിച്ചു എന്ന് 2005ല്‍ എഴുതിയ മനോരമതന്നെ ഇക്കാര്യം വ്യാഴാഴ്ചത്തെ അറസ്റ്റ് വാര്‍ത്തയില്‍ നിഷേധിക്കുന്നു. അരയ്ക്കുകീഴെ തളര്‍ന്ന സജി 2003നു ശേഷവും നിരവധി കേസില്‍ പ്രതിയാണെന്നും പൊലീസില്‍ 12 കേസും കോടതികളില്‍ 17 കേസും ഇയാള്‍ക്കെതിരെയുണ്ടെന്നുമാണ് വാര്‍ത്ത.

എം എസ് അശോകന്‍

ദേശാഭിമാനി 12 സെപ്തംബര്‍ 2009

3 comments:

  1. അറസ്റ്റിലായ ഗുണ്ടാത്തലവന്‍ പാലാ ഇടപ്പാടി ഇഞ്ചിയില്‍ സജി എന്ന ആയി സജി (36) നാലുവര്‍ഷം മുമ്പ് മലയാളമനോരമയ്ക്ക് സൂപ്പര്‍ഹീറോ. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആക്രമണം, സ്പിരിറ്റ് കടത്തല്‍, മോഷണം തുടങ്ങി ഇരുപതോളം കേസിലെ പ്രധാന പ്രതിയായ സജിയുടെ ബഹുവര്‍ണചിത്രങ്ങളോടെ 2005 ആഗസ്ത് 28 ലെ വാരാന്തപ്പതിപ്പിലാണ് മനോരമ വീരകഥയെഴുതിയത്. അതേ മനോരമ വ്യാഴാഴ്ച സജിയുടെ അറസ്റ്റിനെത്തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ എന്ന വിശേഷണത്തോടെ വാര്‍ത്ത നല്‍കി.

    ReplyDelete
  2. inganeyonnum ezhuthathe...ippozhulla omprakashum kari satheeshum ellam.kurachu kollam kazhinjal feecharukal ayi manoramayil varum ippozhathe manorama eduthu vechal ann upayogappedum.

    ReplyDelete
  3. Please share a picture of that Manorama feature. It'd make a very good email forward. Ha ha ha!

    ReplyDelete