Friday, October 12, 2012

എസ്എഫ്ഐ സാരഥികളെ വിജയിപ്പിക്കുക


കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ വെള്ളിയാഴ്ച യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. വിദ്യാര്‍ഥികളുടെ അവകാശപോരാട്ടങ്ങളിലും സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലും എന്നും വിദ്യാര്‍ഥികള്‍ക്കൊപ്പം സഞ്ചരിച്ച പ്രസ്ഥാനമാണ് എസ്എഫ്ഐ. കൊല്ലം എസ്എന്‍ കോളേജില്‍ എതിരില്ലാതെ നാല് ജനറല്‍സീറ്റുകളില്‍ വിജയിച്ചതിന്റെയും നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ മുന്നണിക്കുണ്ടായ വിജയത്തിന്റെ ഭാഗമായി വര്‍ധിത ആവേശത്തോടെയാണ് എസ്എഫ്ഐ ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

വിദ്യാഭ്യാസമേഖലയെ ജാതിമതശക്തികളുടെ കാല്‍ക്കീഴില്‍ അടിയറവക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ക്യാമ്പസുകളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയപ്രസ്ഥാനങ്ങള്‍ക്കെതിരെയും തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസമേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ക്യാമ്പസുകളില്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ജനകീയ വിദ്യാഭ്യാസം മതേതര ക്യാമ്പസ് എന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും അനിവാര്യമായ മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് ഗവണ്‍മെന്റിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കും വര്‍ഗീയ വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ക്കും എതിരായ പ്രതികരണം എന്ന നിലയിലും എസ്എഫ്ഐ കഴിഞ്ഞകാലത്ത് ഏറ്റെടുത്ത സമരങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയിലും എസ്എഫ്ഐ സാരഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാപ്രസിഡന്റ് എ ആര്‍ അസീമും സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബുവും അഭ്യര്‍ഥിച്ചു.

എസ്എഫ്ഐയെ വിജയിപ്പിക്കുക

എംജി സര്‍വകലാശാലക്ക് കീഴിലെ കോളേജ് യൂണിയനുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

വര്‍ഗീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ എസ്എഫ്ഐ നടത്തുന്ന പോരാട്ടങ്ങള്‍ കേരളത്തിലെ വിദ്യാര്‍ഥി സമൂഹം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്. സംസ്കൃത സര്‍വകലാശാല പോളിടെക്നിക്, സ്കൂള്‍ തെരഞ്ഞെടുപ്പുകളിലും നേടിയ വിജയം ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും ആവര്‍ത്തിക്കും. ജില്ലയിലെ കോളേജുകളില്‍ കെഎസ്യു-എബിവിപി ക്യാമ്പസ്ഫ്രണ്ട് സഖ്യമാണ് പരസ്യമായി രംഗത്തുള്ളത്. ഗാന്ധി ശിഷ്യന്മാരും ഗാന്ധി ഘാതകരും ഒത്തുചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ വിദ്യാര്‍ഥികള്‍ തള്ളിക്കളയണമെന്നും എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും അഭ്യര്‍ഥിച്ചു.

എസ്എഫ്ഐ സാരഥികളെ വിജയിപ്പിക്കുക

പത്തനംതിട്ട: വെള്ളിയാഴ്ച നടക്കുന്ന എംജി സര്‍വകലാശാലയിലെ കോളേജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. "മത നിരപേക്ഷ ക്യാമ്പസ്, ജനകീയ വിദ്യാഭ്യാസം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയില്‍ എട്ട് കോളേജുകളിലാണ് പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഴുവന്‍ എസ്എഫ്ഐ സാരഥികളെയും വിജയിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്നും പ്രസിഡന്റ് ആര്‍ ശ്യാമ, സെക്രട്ടറി ബഞ്ചമിന്‍ ജോസ് ജേക്കബ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

deshabhimani 121012

1 comment:

  1. കേരള, എം.ജി സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുക.

    ReplyDelete