Thursday, March 14, 2013
പട്ടികജാതി-വര്‍ഗ കമീഷന്‍ വയനാട് കലക്ടര്‍ക്ക് നോട്ടീസയച്ചു
എം പി വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എയും വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ കമീഷന്‍ വയനാട് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി രാജനാണ് കമീഷനെ സമീപിച്ചത്. കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് പി എന്‍ വിജയകുമാര്‍ പരാതിക്കാരനില്‍നിന്ന് മൊഴിയെടുത്തു. തുടര്‍ന്നാണ് ജില്ലാ കലക്ടറോട് വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. വയനാട് കൃഷ്ണഗിരി വില്ലേജില്‍ 754/2 സര്‍വേ നമ്പരിലുള്ള ആദിവാസികള്‍ക്ക് അവകാശപ്പെട്ട 14.44 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജപുഞ്ചശീട്ടും മറ്റു രേഖകളും ഉപയോഗിച്ച് ശ്രേയാംസ് കൈക്കലാക്കിയെന്നാണ് പരാതി. ഈ നടപടി പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ നിരോധിക്കുന്ന നിയമത്തിന്റെ പരിധിയില്‍വരുമെന്ന് പരാതിയില്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനായി വര്‍ഷംതോറുമുള്ള പുഞ്ചശീട്ട് പ്രകാരം തന്റെ മുത്തച്ഛന്‍ പത്മപ്രഭ ഗൗഡര്‍ക്ക് സര്‍ക്കാര്‍ നല്‍കിയതാണ് ഈ ഭൂമിയെന്നും പരമ്പരാഗതമായി തനിക്ക് കിട്ടിയതാണെന്നുമാണ് ശ്രേയാംസ് അവകാശപ്പെടുന്നത്. എന്നാല്‍, ഈ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടിയ പരാതിക്കൊപ്പം പുഞ്ചശീട്ടുകള്‍ വ്യാജമാണെന്നതിന്റെ തെളിവുകളും പി രാജന്‍ സമര്‍പ്പിച്ചു. അഴിമതിനിരോധന കമീഷന്‍മുമ്പാകെ പി രാജന്‍ നല്‍കിയ കേസിന്റെ വിചാരണവേളയില്‍ വീരേന്ദ്രകുമാര്‍ ഹാജരാക്കിയ രേഖകളില്‍ ഈ പുഞ്ചശീട്ടുകള്‍ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറഞ്ഞു. ഭൂമി പൈതൃകമായി കിട്ടിയതാണെന്ന ശ്രേയാംസിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
പുഞ്ചശീട്ട് പ്രകാരം പത്മപ്രഭഗൗഡറില്‍നിന്ന് വീരേന്ദ്രകുമാറിന് കിട്ടിയതായി പറയുന്ന ഭൂമിയില്‍ ഒരുസെന്റുപോലും ഇത്തരത്തില്‍ നല്‍കിയിട്ടില്ലെന്ന് 1984ല്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതായും രാജന്‍ ബോധിപ്പിച്ചു. ഭൂമി കൈവശപ്പെടുത്താന്‍ മനഃപൂര്‍വം വ്യാജരേഖ ചമച്ചതായി കാണിച്ച് ശ്രേയാംസ്കുമാറിനെതിരെ ഫെബ്രുവരി മൂന്നിന് മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രാജന്‍ അറിയിച്ചു. പരാതിയുടെ കോപ്പിയും ഹാജരാക്കിയതായി രാജന്‍ പറഞ്ഞു. അതിനിടെ അഴിമതിനിരോധനനിയമപ്രകാരം വീരേന്ദ്രകുമാര്‍, ശ്രേയാംസ്കുമാര്‍, വയനാട് കലക്ടര്‍, സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് ഭാസ്കരന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിചാരണ കോഴിക്കോട്ടേക്ക് മാറ്റണമെന്ന എതിര്‍കക്ഷികളുടെ ആവശ്യം ലോകായുക്ത നിരസിച്ചു. ഹര്‍ജി ഏപ്രില്‍ 29ന് പരിഗണിക്കും.
deshabhimani 140313
Subscribe to:
Post Comments (Atom)
No comments:
Post a Comment