Thursday, March 14, 2013
സ്വയംചികിത്സ: കാത്തിരിക്കുന്നത് വൃക്കരോഗം
ഏത് അസുഖത്തിനും നേരെ മെഡിക്കല്‍ഷോപ്പില്‍ പോയി മരുന്നുവാങ്ങി കഴിക്കുന്നവര്‍ സൂക്ഷിക്കുക. ഇത്തരം സ്വയംചികിത്സകരെ വൃക്കരോഗം കാത്തിരിക്കുന്നു. വേദനസംഹാരികളുടെ അമിതമായ ഉപയോഗം കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 20 മുതല്‍ 30 വയസ്സുവരെയുള്ളവരാണ് ഇങ്ങനെ വൃക്കരോഗികളാവുന്നവരില്‍ അധികവും. അസുഖംവന്നാല്‍ ഡോക്ടര്‍മാരെ കാണാതെ നേരിട്ട് മരുന്ന് വാങ്ങിക്കഴിക്കുന്നവര്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്. വൃക്കയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നവയാണ് പല വേദനസംഹാരികളും.
കേരളത്തിലെ യുവാക്കളില്‍ വൃക്കരോഗം ക്രമേണ വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് കൊച്ചിന്‍ കിഡ്നി സെന്റര്‍ ഡയറക്ടര്‍ ഡോ. ജോര്‍ജി കെ നൈനാന്‍ പറഞ്ഞു. താല്‍ക്കാലിക വൃക്കരോഗികളില്‍ ഏഴുശതമാനംപേര്‍ക്ക് വേദനസംഹാരികളുടെ ഉപയോഗംമൂലം രോഗമുണ്ടായതാണ്. നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഡ്രഗ്സ് (എന്‍എസ്എഐഡി) വിഭാഗത്തില്‍വരുന്ന മരുന്നുകളാണ് രോഗത്തിനു കാരണമാകുന്നത്. ഹൃദ്രോഗബാധിതരിലും വൃക്കരോഗം ഏറുകയാണ്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചപ്പോള്‍ ഹൃദ്രോഗബാധിതര്‍ക്ക് ആയുര്‍ദൈര്‍ഘ്യം ഏറി. എന്നാല്‍, ഹൃദ്രോഗികളില്‍ മിക്കവര്‍ക്കും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാവും. ഇത് വൃക്കരോഗത്തിലേക്കു നയിക്കും. ഹൃദയധമനികളിലെ തടസ്സം നിര്‍ണയിക്കുന്നതിനുള്ള ആന്‍ജിയോഗ്രാം പരിശോധനയില്‍ ഉപയോഗിക്കുന്ന "ഡൈ" വൃക്കകള്‍ക്ക് ദോഷംചെയ്യുമെന്ന് ഡോ. ജോര്‍ജി കെ നൈനാന്‍ പറഞ്ഞു.
deshabhimani 140313
Labels:
ആരോഗ്യരംഗം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment