Thursday, April 25, 2013

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ സര്‍വകലാശാല അനുവദിക്കും: അബ്ദുറബ്ബ്


ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ സര്‍വകലാശാല അനുവദിക്കുമെന്ന് മന്ത്രി പി കെ അബ്ദുറബ്ബ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സ്വയംഭരണാവകാശം നല്‍കുന്നതും ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളേജസ് ഇന്‍ കേരളയുടെ ഉന്നത വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോളേജുകളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ നല്ലവശം കാണാതെ കോടതി വിമര്‍ശിക്കുന്നത് പ്രയാസമുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. സര്‍വകലാശാലകളിലെ നോണ്‍ ടീച്ചിങ് സ്റ്റാഫ് നിയമനം പിഎസ്സിക്കു വിടണമെന്ന തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാട് അറിയിക്കാന്‍ മിക്ക സര്‍വകലാശാലകളും മുന്നോട്ടുവന്നിട്ടില്ല. സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സ് അനുവദിക്കുന്നത് പരിഗണിക്കും. കോളേജുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിച്ച് ഗ്രേഡ് നിര്‍ണയിക്കുന്ന നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) മാതൃകയില്‍ സംസ്ഥാനത്ത് സാക് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോളേജുകള്‍ക്ക് സ്വയംഭരണാവകാശ പദവി നല്‍കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ രൂപീകരിച്ച എന്‍ ആര്‍ മാധവമേനോന്‍ കമ്മിറ്റി അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി സി അനിയന്‍കുഞ്ഞ്് അധ്യക്ഷനായി. കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി കെ വേലായുധന്‍, പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. എം ഉസ്മാന്‍, പ്രൈവറ്റ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫാദര്‍ ഡോ. മാത്യു മലേപറമ്പില്‍, കണ്‍വീനര്‍ ഡോ. എ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment