കൊച്ചി: സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായ നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോഴാണ്, ഫീസ് കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയത്.
ഫീസ് നിര്‍ണയം സംബന്ധിച്ച് നിലപാട് എന്തെന്നും മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോയെന്നും കമ്മിറ്റി രൂപവല്‍ക്കരിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നും രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞു. ഉച്ചയ്ക്ക് 1.45നാണ് എജി ഇതിന് മറുപടി നല്‍കിയത്. ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നാണ് എജി ബോധിപ്പിച്ചത്. സ്വാശ്രയ പ്രൊഫഷണല്‍ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ കോടതിയില്‍ കൈയൊഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. സ്വന്തം ഉത്തരവുകള്‍ സംരക്ഷിക്കേണ്ട ചുമതല കമ്മിറ്റിക്കു മാത്രമാണെന്നും കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് നിലപാടെന്നും എജി വ്യക്തമാക്കി. മുഹമ്മദ് കമ്മിറ്റിയില്‍ ആരോഗ്യസെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സര്‍ക്കാര്‍ പ്രതിനിധികളായി ഉണ്ട് എന്നത് മാത്രമാണ് സര്‍ക്കാരിന് കമ്മിറ്റിയുമായുള്ള ബന്ധമെന്നും ഇതിലുപരി ഒരു പങ്കുമില്ലെന്നും എജി ചൂണ്ടിക്കാട്ടി.
എന്നാല്‍ , ഡിവിഷന്‍ ബെഞ്ചിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് വ്യക്തമായ വിശദീകരണം ഉണ്ടായില്ല. ഫീസ് നിര്‍ണയം സംബന്ധിച്ച കേസില്‍ സര്‍ക്കാരിനെ കക്ഷിയാക്കേണ്ടിയിരുന്നില്ലെന്ന് ഒരു വേള എജി പറഞ്ഞു. സര്‍ക്കാരിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന കാര്യത്തില്‍ താല്‍പ്പര്യമില്ലെന്നാണോ കരുതേണ്ടതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ , സ്വാശ്രയനിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണ്. ഈ നിയമപ്രശ്നം വിലയിരുത്താന്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ സഹായിക്കണമെന്നും താല്‍പ്പര്യമുള്ള അഭിഭാഷകര്‍ക്ക് വാദം നടത്താമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍തന്നെ സ്വാശ്രയ ഫീസ് കാര്യത്തില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. പ്രശ്നത്തിന്റെ പേരില്‍ മുഹമ്മദ് കമ്മിറ്റിയും കോടതിയും വിമര്‍ശത്തിന് വിധേയമാകുമ്പോള്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹ്യനീതി സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയെന്ന നിലയില്‍ മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സര്‍ക്കാര്‍നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. മുഹമ്മദ് കമ്മിറ്റിയുടെ അപ്പീലില്‍ കോടതി വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.
സര്‍ക്കാര്‍നിലപാട് തെറ്റ്: വി ഡി സതീശന്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്നത്തില്‍ ഹൈക്കോടതിയില്‍ മുഹമ്മദ് കമ്മിറ്റിക്കെതിരെ സര്‍ക്കാരെടുത്ത നിലപാട് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എ. സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. മുഹമ്മദ് കമ്മിറ്റിക്ക് അത്തരം ബാധ്യതകളില്ല-സതീശന്‍ "ദേശാഭിമാനി"യോടു പറഞ്ഞു. ഏകീകൃത ഫീസെന്നത് യുഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിനു വിരുദ്ധമാണ്. യുഡിഎഫും സര്‍ക്കാരും നല്‍കുന്ന അധികാരപരിധിക്കപ്പുറം പോകാന്‍ മന്ത്രിസഭ ഉപസമിതിക്ക് കഴിയില്ല. ഫീസ് ഏകീകരിക്കുന്നത് സാമൂഹ്യനീതി നിഷേധിക്കലാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഇതുമൂലം നഷ്ടപ്പെടുമെന്നും സതീശന്‍ പറഞ്ഞു.
deshabhimani 220611
സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായ നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോഴാണ്, ഫീസ് കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയത്.
ReplyDelete