സോളാര്‍ തട്ടിപ്പ് കേസില്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് സര്‍ക്കാര്‍.സത്യവാങ്മൂലം. ശ്രീധരന്‍ നായരുടെ മൊഴിയിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗമായിരുന്ന ജിക്കുമോനും ഗണ്‍മാനായിരുന്ന സലിംരാജിനും തട്ടിപ്പില്‍ ബന്ധമില്ല- സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.
ഇവര്‍ക്കെതിരെ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.സിസിടിവി ദൃശ്യങ്ങള്‍ ആവശ്യമായിവരുന്ന ആദ്യകേസാണിതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലെ ഉന്നത ഇടപെടലുകള്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയിലെത്തിയത്. ജസ്റ്റിസ് വി കെ മോഹനനാണ് കേസ്പരിഗണിക്കുന്നത്
deshabhimani
No comments:
Post a Comment