രാജ്യം പ്രതിസന്ധിഘട്ടത്തിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് ചിദംബരം പറഞ്ഞു. 2009-11 കാലയളവില്‍ ആഗോള സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല. സര്‍ക്കാരും പാര്‍ലമെന്റുമാണ് ഉത്തരവാദികള്‍. അന്നത്തെ നടപടികള്‍ ഒഴിവാക്കാനാകാത്തതായിരുന്നു. മൊത്തവിലസൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഇപ്പോഴും ആറ് ശതമാനമെന്ന മിതമായ തോതിലാണ്. ഉപഭോക്തൃവിലസൂചികയാണ് ഉയര്‍ന്നുനില്‍ക്കുന്നത്. ഭക്ഷ്യവിലകളിലെ വര്‍ധനയാണ് കാരണം. പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും മറ്റും ഒഴിവാക്കാനാകാത്തതാണ്. സബ്സിഡി സര്‍ക്കാരിന് താങ്ങാനാകാത്ത ഘട്ടത്തിലേക്ക് വരുമ്പോള്‍ വില കൂട്ടാതെ മറ്റു മാര്‍ഗമില്ല- ചിദംബരം പറഞ്ഞു.
സമ്പദ്വ്യവസ്ഥ അങ്ങേയറ്റം മോശമായ സ്ഥിതിയിലാണെന്ന് പി രാജീവ് ചര്‍ച്ചയില്‍ പറഞ്ഞു. ബംഗ്ലാദേശ്പോലുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥപോലും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായശേഷമുള്ള നടപടികളെല്ലാം തൊലിപ്പുറമെയുള്ള ചികിത്സമാത്രമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണംചെയ്യില്ല. യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഒപ്പിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ആറ് ശതമാനത്തിനുമേല്‍ വളര്‍ച്ചനിരക്ക് മുന്നില്‍ കണ്ടാണ് ധനമന്ത്രി കഴിഞ്ഞ ബജറ്റ് തയ്യാറാക്കിയത്. എന്നാല്‍, വളര്‍ച്ച 4.2 ശതമാനംമാത്രമാണ്. തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും പെരുകാന്‍ ഇത് കാരണമാകും- രാജീവ് പറഞ്ഞു.
deshabhimani
No comments:
Post a Comment