2ജി കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും മുമ്പാകെ പ്രധാനമന്ത്രി ഹാജരാകണമെന്ന നിര്‍ദേശമുയര്‍ന്നപ്പോള്‍ ശക്തമായ എതിര്‍പ്പാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി നേരിട്ട് വകുപ്പിന്റെ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന ന്യായമാണ് അന്നു പറഞ്ഞത്. കല്‍ക്കരി കുംഭകോണക്കേസിലാകട്ടെ പ്രധാനമന്ത്രി കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് വിവാദമായ കല്‍ക്കരിപാടം വിതരണം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി കെ ആര്‍ ചൗരാസ്യ പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ട ആവശ്യമുണ്ടെന്ന് സിബിഐ ഡയറക്ടറെ അറിയിച്ചിരുന്നു. കല്‍ക്കരി പാടം വിതരണവുമായി ബന്ധപ്പെട്ട വിവിധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നാണ് ചൗരാസ്യ അറിയിച്ചത്. അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൗരാസ്യ എഴുതി. സിബിഐ ഡിഐജി രവികാന്ത്, ജോയിന്റ് ഡയറക്ടര്‍ ഒ പി ഗല്‍ഹോത്ര, അഡീഷണല്‍ ഡയറക്ടര്‍ ആര്‍ കെ ദത്ത എന്നിവര്‍ ഈ നിര്‍ദേശവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രധാനമന്ത്രിയെ തല്‍ക്കാലം ചോദ്യംചെയ്യേണ്ടതില്ലെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്സിങ് പ്രസ്താവനയും ഇറക്കി.
കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതും ഈ പശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രിയുടെ പേരുമായി നേരിട്ടു ബന്ധമുള്ള രേഖകള്‍ സിബിഐയുടെ കൈയില്‍ എത്തരുതെന്ന ലക്ഷ്യത്തോടെയാണ് ഫയലുകള്‍ പൂഴ്ത്തിയത്. ഇത് പാര്‍ലമെന്റില്‍ വലിയ ബഹളത്തിനിടയാക്കി. ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലെന്നും കല്‍ക്കരി മന്ത്രാലയത്തിന്റെ ഫയലുകളൊന്നും താന്‍ സൂക്ഷിക്കുന്നില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. സിബിഐയില്‍ ഉന്നതതലത്തില്‍ സമ്മര്‍ദം ചെലുത്തി പ്രധാനമന്ത്രിയെ ചോദ്യംചെയ്യില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ചോദ്യംചെയ്യലിന് വിധേയനാകാന്‍ തയ്യാറെന്ന പ്രസ്താവന ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
deshabhimani
No comments:
Post a Comment