Sunday, October 13, 2013

പുരോഗമന കലാസാഹിത്യസംഘം: 8 കേന്ദ്രങ്ങളില്‍ അനുബന്ധപരിപാടികള്‍ ഇന്ന്

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ അനുബന്ധപരിപാടിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നാലിന് സെമിനാറുകള്‍ നടക്കും. കുഴല്‍മന്ദത്ത് "നവോത്ഥാനത്തിന്റെ പ്രസക്തി" എന്ന വിഷയത്തില്‍ പി കെ സുധാകരന്‍, സുജ സൂസന്‍ജോര്‍ജ് എന്നിവര്‍ സംസാരിക്കും. വടക്കഞ്ചേരിയില്‍ "ഇഎംഎസിന്റെ സാഹിത്യദര്‍ശനം" എന്ന വിഷയം ഡോ. എസ് രാജശേഖരന്‍ അവതരിപ്പിക്കും. സംസ്ഥാനട്രഷറര്‍ ടി ആര്‍ അജയന്‍, ജില്ലാ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിക്കും. കേരളശേരിയില്‍ "കേരളീയ ജീവിതത്തിന്റെ വര്‍ത്തമാനം" എന്ന വിഷയത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, ജി പി രാമചന്ദ്രന്‍ എന്നിവരുടെ പ്രഭാഷണവും എഴക്കാട് ശാന്തിസേന വായനശാലയില്‍ "സ്ത്രീ മുന്നേറ്റവും സ്വാതന്ത്ര്യവും പുതിയ വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ കഥാകൃത്ത് അശോകന്‍ ചരുവിലും പുതുശേരിയില്‍ "വിദ്യാഭ്യാസവും വിവാഹവും" എന്ന വിഷയത്തില്‍ ഡോ. പി എസ് ശ്രീകല, ആര്‍ പാര്‍വതീദേവി, പ്രൊഫ. സി പി ചിത്ര എന്നിവരും പ്രഭാഷണങ്ങള്‍ നടത്തും.

ശേഖരീപുത്ത് "കടമ്മനിട്ടസ്മൃതി സദസ്സ്" ഇ പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. വിനോദ് വൈശാഖി, എം ആര്‍ ജയഗീത എന്നിവര്‍ പങ്കെടുക്കുന്ന കവിസമ്മേളവും "കുറത്തി" കവിതയുടെ ദൃശ്യാവതരണവും ഉണ്ടാകും. പെരുവെമ്പില്‍ "ക്രിമിനലിസവും ജനാധിപത്യവും" എന്ന സെമിനാര്‍ പ്രൊഫ. എം എം നാരായണന്‍, ഡോ. പി കെ പോക്കര്‍ എന്നിവര്‍ അവതരിപ്പിക്കും. "മലയാളി ജീവിതവും പുരോഗമനസാഹിത്യവും" എന്ന വിഷയത്തില്‍ ഡോ. സി പി ചിത്രഭാനു, മുണ്ടൂര്‍ യുവപ്രഭാത് വായനശാലയില്‍ പ്രഭാഷണം നടത്തും. അനുബന്ധ പരിപാടികള്‍ വിജയിപ്പിക്കണമെന്ന് സ്വാഗതസംഘം ജനറല്‍കണ്‍വീവനര്‍ എ കെ ചന്ദ്രന്‍കുട്ടി അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment