Tuesday, October 22, 2013

എഡിജിപി സെന്‍കുമാര്‍ മാതൃഭൂമിക്കെതിരെ നിയമ നടപടിക്ക്

ജാതി തിരുത്തിയെന്ന പരാതിയില്‍ അന്വേഷണം അട്ടിമറിച്ചുവെന്ന് തനിക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി തേടി ഇന്റലിജന്‍സ് അഡീ. ഡിജിപി ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നല്‍കി. മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്നും സെന്‍കുമാര്‍ അറിയിച്ചു. അരയ വിഭാഗത്തില്‍പ്പെട്ട സെന്‍കുമാര്‍ മലയരയ വിഭാഗമാണെന്ന് കാണിച്ച് എസ്ടി കാറ്റഗറിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐപിഎസ് നേടിയെന്ന് പരാതിയുണ്ടെന്നായിരുന്നു വാര്‍ത്ത. തന്നെ അപമാനിക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്ന് സെന്‍കുമാര്‍ പറഞ്ഞു. 1983ല്‍ ജനറല്‍ മെറിറ്റിലാണ് ഐപിഎസ് നേടിയത്. സംവരണത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പൊതുഭരണ വകുപ്പില്‍ ലഭ്യമാണെന്നിരിക്കെ കിര്‍ത്താഡ്സിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതും തെറ്റാണ്. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment