Tuesday, October 22, 2013

കൂടംകുളത്ത് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങി

കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നാണ് ഉല്‍പാദനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 75 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. കേരളം, തമിഴ് നാട്, കര്‍ണ്ണാടക, പോണ്ടിച്ചേരി എന്നീ നാല് സംസ്ഥാനങ്ങള്‍ക്ക് നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിക്കും.

റഷ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച നിലയത്തിലെ രണ്ട് റിയാക്ടറുകളില്‍ ഓരോന്നിനും 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 17,000 കോടിയിലേറെ രൂപയുടേതാണ് പദ്ധതി. നിലയത്തിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞ മെയ് ആറിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

കൂടംകുളം ആണവ നിലയത്തിനെതിരെ പ്രദേശവാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ ആണവ നിലയം സുരക്ഷിതമാണെന്ന് അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് നിലയം പ്രവര്‍ത്തനം ആരംഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു

deshabhimani

No comments:

Post a Comment